ഉരഗം ചതിച്ചതല്ലവനെന്നെ ബലിയാക്കി
ശാപമെന്നെ ഉരഗത്തിന്‍ പിന്നിലാക്കി
കായ്കനികളിലൊന്നിലൊളിപ്പിച്ച വിഷം
അതിന്നും ശാപമായ്പേറുന്നു ഞാന്‍
പ്രാണനൊടുക്കുവാന്‍ വിഷമമുണ്ടെങ്കിലും
ഒറ്റുകൊടുക്കാതെ ഓടിമറയാതെ
എന്‍ പാതിയെ നോക്കി പകച്ചുനിന്നു.
ശാപമെന്നെ ഉരഗത്തിന്‍ പിന്നിലാക്കി
കായ്കനികളിലൊന്നിലൊളിപ്പിച്ച വിഷം
അതിന്നും ശാപമായ്പേറുന്നു ഞാന്‍
പ്രാണനൊടുക്കുവാന്‍ വിഷമമുണ്ടെങ്കിലും
ഒറ്റുകൊടുക്കാതെ ഓടിമറയാതെ
എന്‍ പാതിയെ നോക്കി പകച്ചുനിന്നു.
ഉരഗത്തെ നോക്കിയോരുടയോന്‍റെ മുഖമോ
ശാപത്തിന്‍ ചൂടില്‍ തിളച്ചുനിന്നു!
സത്യം പറയുവാനൊക്കില്ലെനിക്കപ്പോള്‍
തിന്നതിന്‍ പാതിയെന്‍ ചുണ്ടിലുണ്ട്.
നാണം മറയ്ക്കുവാന്‍ കാട്ടിലകള്‍ പോരാതെ
അവനിന്ന് ഞാനൊരു പ്രാരാബ്ധമായി.
ഉടയോനൊപ്പം ചേര്‍ന്ന് നിന്നിട്ടവന്‍
വിരല്‍ചൂണ്ടി എന്‍റെ ഉദരത്തിലേയ്ക്ക്....
അവിടെ ഉരുവായതിലും കറകണ്ടവന്‍
അത് പാപത്തിന്‍ ഫലമെന്നു ചൊല്ലിവെച്ചു.
പിന്‍കാലില്‍ പല്ലാഴ്ത്താന്‍ പതിയിരുന്നൊ-
രുരഗത്തെ തച്ചുകൊന്നിട്ടവന്‍ കാടേറവെ
അവള്‍ നൊന്തു പെറ്റൊരാ നിന്‍ജാതനപ്പോള്‍
കാടിളകുമാവണ്ണം അലറി കരഞ്ഞു
അപശബ്ദംകേട്ടു നീ ചെവി പൊത്തി നില്ക്കവേ
തോളില്‍ പിടച്ചതൊരുപേട മാന്‍ കുട്ടിയും !
മരമൊന്നുലഞ്ഞു തെക്കിന്‍ മഴച്ചാറ്റലില്‍
ചാലുകീറി പ്രളയം കെടുതിയായി
നിന്‍ വിയര്‍പ്പാലതും കരകയറിയിട്ടാ
കാടിനെ കയ്യാല്‍ വകുത്തുമാറ്റി
കൊല്ലാനടുത്തോരാ കരിമ്പനെ വിരല്‍ചൂണ്ടി
അടിമയാക്കി തുടങ്ങി അന്നുനീ
ആധിപത്യത്തിന്‍ അധികാരക്കൊതി .
വാകീറിയതൊക്കെ മെല്ലെ വളര്‍ന്നു
വിരല്‍താങ്ങി നടക്കാന്‍ പഠിച്ചപ്പോള്‍
നിന്നെ പുറന്തള്ളി മുന്നേറിപോയതോ
ഒന്നിന്‍ കടമുറിച്ചോരോമലയും നിരപ്പാക്കി
കല്ല് കല്ലിനോടെന്നപോല്‍ പോരാടി
വെട്ടിത്തെളിച്ചവന്‍ തന്‍ പേര് ചേര്‍ത്തു .
അരുമകള്‍ തന്‍ ചോര ബലിനല്‍കി
ഇരുകരങ്ങളുയര്‍ത്തി തന്‍ സാമ്രാജ്യം കാണവേ
പിന്‍കഴുത്തില്‍ പതിയും അജ്ഞാതമാം മഴു.
ഭരണം വെടിഞ്ഞതില്‍ മരണത്തെ ചേര്‍ത്തു
പഴമയില്‍പേര് ചേര്‍ക്കാതെ നീ മണ്ണടിഞ്ഞപ്പോള്‍
ആര്‍ത്തു ചിരിച്ചതും നിന്‍റെ ചോര.
പിന്നെ.,കൊട്ടിയടച്ചൊരു സമചതുരക്കള്ളിയില്‍
നീയും ഞാനും നമ്മളുമായ് ....
അയല്പക്കക്കാരനെ കാണാതെ കാലൊച്ചയില്ലാതെ
കതകിന്‍ മറവില്‍ പതുങ്ങിയിരുന്നിട്ടു
മിണ്ടേണ്ട എന്നാംഗ്യം കാട്ടി മറയുമ്പോള്‍
നമ്മള്‍ പഠിപ്പിച്ചതോ ഒറ്റയാവാന്‍ .
കെട്ടിയുയര്‍ത്തിയ മതിലുകള്‍ പോരാതെ
കൊട്ടിയടച്ചൊരു വാതിലിനപ്പുറം
കൈകോര്‍ത്ത് നിന്നവര്‍ എങ്ങടമില്ലാതെ.
വിശപ്പടങ്ങും വരെ അമ്മിഞ്ഞപ്പാലും
നടത്തം പഠിക്കുവോളം അച്ഛന്റെ ചൂടും
എന്നവരെ പഠിപ്പിച്ചതവനല്ല.
ഉരഗത്തോടൊപ്പം ചേര്‍ന്ന് ഉടയോനെ ചതിച്ച നീ
എന്ന് ഞാന്‍ കൂട്ടി ചേര്‍ക്കുന്നു ..
ശാപത്തിന്‍ ചൂടില്‍ തിളച്ചുനിന്നു!
സത്യം പറയുവാനൊക്കില്ലെനിക്കപ്പോള്‍
തിന്നതിന്‍ പാതിയെന്‍ ചുണ്ടിലുണ്ട്.
നാണം മറയ്ക്കുവാന്‍ കാട്ടിലകള്‍ പോരാതെ
അവനിന്ന് ഞാനൊരു പ്രാരാബ്ധമായി.
ഉടയോനൊപ്പം ചേര്‍ന്ന് നിന്നിട്ടവന്‍
വിരല്‍ചൂണ്ടി എന്‍റെ ഉദരത്തിലേയ്ക്ക്....
അവിടെ ഉരുവായതിലും കറകണ്ടവന്‍
അത് പാപത്തിന്‍ ഫലമെന്നു ചൊല്ലിവെച്ചു.
പിന്‍കാലില്‍ പല്ലാഴ്ത്താന്‍ പതിയിരുന്നൊ-
രുരഗത്തെ തച്ചുകൊന്നിട്ടവന്‍ കാടേറവെ
അവള്‍ നൊന്തു പെറ്റൊരാ നിന്‍ജാതനപ്പോള്‍
കാടിളകുമാവണ്ണം അലറി കരഞ്ഞു
അപശബ്ദംകേട്ടു നീ ചെവി പൊത്തി നില്ക്കവേ
തോളില്‍ പിടച്ചതൊരുപേട മാന്‍ കുട്ടിയും !
മരമൊന്നുലഞ്ഞു തെക്കിന്‍ മഴച്ചാറ്റലില്‍
ചാലുകീറി പ്രളയം കെടുതിയായി
നിന്‍ വിയര്‍പ്പാലതും കരകയറിയിട്ടാ
കാടിനെ കയ്യാല്‍ വകുത്തുമാറ്റി
കൊല്ലാനടുത്തോരാ കരിമ്പനെ വിരല്‍ചൂണ്ടി
അടിമയാക്കി തുടങ്ങി അന്നുനീ
ആധിപത്യത്തിന്‍ അധികാരക്കൊതി .
വാകീറിയതൊക്കെ മെല്ലെ വളര്‍ന്നു
വിരല്‍താങ്ങി നടക്കാന്‍ പഠിച്ചപ്പോള്‍
നിന്നെ പുറന്തള്ളി മുന്നേറിപോയതോ
ഒന്നിന്‍ കടമുറിച്ചോരോമലയും നിരപ്പാക്കി
കല്ല് കല്ലിനോടെന്നപോല്‍ പോരാടി
വെട്ടിത്തെളിച്ചവന്‍ തന്‍ പേര് ചേര്‍ത്തു .
അരുമകള്‍ തന്‍ ചോര ബലിനല്‍കി
ഇരുകരങ്ങളുയര്‍ത്തി തന്‍ സാമ്രാജ്യം കാണവേ
പിന്‍കഴുത്തില്‍ പതിയും അജ്ഞാതമാം മഴു.
ഭരണം വെടിഞ്ഞതില്‍ മരണത്തെ ചേര്‍ത്തു
പഴമയില്‍പേര് ചേര്‍ക്കാതെ നീ മണ്ണടിഞ്ഞപ്പോള്‍
ആര്‍ത്തു ചിരിച്ചതും നിന്‍റെ ചോര.
പിന്നെ.,കൊട്ടിയടച്ചൊരു സമചതുരക്കള്ളിയില്‍
നീയും ഞാനും നമ്മളുമായ് ....
അയല്പക്കക്കാരനെ കാണാതെ കാലൊച്ചയില്ലാതെ
കതകിന്‍ മറവില്‍ പതുങ്ങിയിരുന്നിട്ടു
മിണ്ടേണ്ട എന്നാംഗ്യം കാട്ടി മറയുമ്പോള്‍
നമ്മള്‍ പഠിപ്പിച്ചതോ ഒറ്റയാവാന്‍ .
കെട്ടിയുയര്‍ത്തിയ മതിലുകള്‍ പോരാതെ
കൊട്ടിയടച്ചൊരു വാതിലിനപ്പുറം
കൈകോര്‍ത്ത് നിന്നവര്‍ എങ്ങടമില്ലാതെ.
വിശപ്പടങ്ങും വരെ അമ്മിഞ്ഞപ്പാലും
നടത്തം പഠിക്കുവോളം അച്ഛന്റെ ചൂടും
എന്നവരെ പഠിപ്പിച്ചതവനല്ല.
ഉരഗത്തോടൊപ്പം ചേര്‍ന്ന് ഉടയോനെ ചതിച്ച നീ
എന്ന് ഞാന്‍ കൂട്ടി ചേര്‍ക്കുന്നു ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ