കിനാവുകാണാന്‍ ഇരുട്ടിന്‍റെ മറവേണോ ?
ഉണര്‍ന്നിരുന്നു സ്വപനങ്ങള്‍ കാണാറുണ്ട് ഞാന്‍
പക്ഷെ രാക്കിനാവോളം തെളിമയില്ല അതിന്.
സ്വപ്നങ്ങളുടെ യാഥാര്‍ത്ഥ്യം തേടി അലയാറില്ല
ചിലത് മനസിനെഅലട്ടി ആദിവസം മുഴുവന്‍ പിന്തുടരും.
മറ്റുചിലത് ഉറക്കത്തോടൊപ്പം മറയുന്നു
ഓര്‍ത്തെടുക്കാന്‍ പറ്റാത്ത ഓര്‍മ്മകള്‍ തന്നിട്ട് .
എല്ലാ വികാരങ്ങളും സ്വപ്നത്തില്‍ വന്നുചേരാറുണ്ട്
ചിലതു കരയിക്കും പേടിപ്പെടുത്തും
സന്തോഷിപ്പിക്കും എല്ലാം ഒരു മാസ്മരികസങ്കല്പം.
ഇതൊക്കെയാണെങ്കിലും ഞാന്‍ കിനാവുകാണാറുണ്ട്
ഇരവിലും പകലിലും .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ