നിനക്കും എനിയ്ക്കും തമ്മില്‍ എന്ത്
എന്‍റെ കാലഹരണപ്പെട്ട പ്രണയത്തിന്റെ
മുഷിഞ്ഞുനാറ്റത്തില്‍നിന്നു വേര്‍പെട്ടുപോകാന്‍
തിരഞ്ഞെടുത്ത വഴി ലളിതമായിരുന്നു നിനക്ക് .
നീ വരിഞ്ഞുമുറുക്കിയത് ഞാന്‍ ജീവിച്ചിരിക്കുന്നുവെന്ന്
എന്നെ വിശ്വസിപ്പിച്ചിരുന്ന നിന്നില്‍നിന്നും എന്നിലേയ്ക്ക്
പ്രവഹിച്ചിരുന്ന ചുടുനിശ്വാസങ്ങള്‍ ആയിരുന്നു.
പ്രണയം ചിലസമയങ്ങളില്‍ മറ്റേത് ലഹരിയേക്കാള്‍
മനസിനെ മത്തുപിടിപ്പിക്കും.
നിനക്കും എന്നോടുള്ളത് അതായിരുന്നു.
വരിഞ്ഞു കെട്ടപ്പെട്ടമുഖത്ത് എന്‍റെകണ്ണുകള്‍
അവസാനമായി പതിക്കുമ്പോഴും എന്നോടുള്ള നിന്‍റെ
സ്നേഹത്തിന്‍റെ അവശേഷിപ്പുകളുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ