ഞാനെന്‍റെ മോഹങ്ങള്‍ ഉപേക്ഷിച്ചു
മൌനത്തിലേക്ക് ആഴുന്നു.
ഇതൊരു തോല്‍വിയല്ല പകപോക്കലും
ഇന്നില്‍ ജീവിക്കാന്‍ എനിക്കാഗ്രഹമില്ല .
ഇനിയെന്‍റെ ജീവിതത്തില്‍ പകര്‍ത്തിയെഴുതാന്‍ ഒന്നുമില്ല .
ശൂന്യമാം എന്നിലേക്കാവാഹിക്കാന്‍ എന്നിലെ ഞാന്‍ മാത്രം.
പുകയുന്ന ചിന്തയും പടരുന്ന വേദനയും
പലവുരി ഞാന്‍ പറഞ്ഞതല്ലേ
പ്രണയം മനസ്സില്‍ ഇനിയശേഷമില്ല
നഷ്ട പ്രണയത്തിന്‍ കെട്ടഗന്ധം
കേട്ടാല്‍ ഇനിയും നിങ്ങള്‍ ചെടിച്ചുപോകും .
ഇനി ഞാന്‍ നിങ്ങള്‍ക്കൊപ്പമില്ല
പുറകോട്ടു ഞാന്‍ മെല്ലെ നടക്കുന്നു
അവശേഷിക്കുന്നൊരുതരി ജീവനുവേണ്ടി.
നിങ്ങള്‍ ചവിട്ടിമെതിച്ചുപോകുന്ന
ഓരോപുല്‍നാമ്പുകളും ഞാനെന്‍ കരങ്ങളാല്‍
ജീവവായുവിലേക്ക് ഉയര്‍ത്തുന്നു
നിങ്ങള്‍മുറിച്ച മരങ്ങള്‍തന്‍വടുക്കളില്‍
ഞാനെന്‍റെ ഹൃദയം ചേര്‍ക്കുന്നു
മൌനത്തിലേക്ക് ആഴുന്നു.
ഇതൊരു തോല്‍വിയല്ല പകപോക്കലും
ഇന്നില്‍ ജീവിക്കാന്‍ എനിക്കാഗ്രഹമില്ല .
ഇനിയെന്‍റെ ജീവിതത്തില്‍ പകര്‍ത്തിയെഴുതാന്‍ ഒന്നുമില്ല .
ശൂന്യമാം എന്നിലേക്കാവാഹിക്കാന്‍ എന്നിലെ ഞാന്‍ മാത്രം.
പുകയുന്ന ചിന്തയും പടരുന്ന വേദനയും
പലവുരി ഞാന്‍ പറഞ്ഞതല്ലേ
പ്രണയം മനസ്സില്‍ ഇനിയശേഷമില്ല
നഷ്ട പ്രണയത്തിന്‍ കെട്ടഗന്ധം
കേട്ടാല്‍ ഇനിയും നിങ്ങള്‍ ചെടിച്ചുപോകും .
ഇനി ഞാന്‍ നിങ്ങള്‍ക്കൊപ്പമില്ല
പുറകോട്ടു ഞാന്‍ മെല്ലെ നടക്കുന്നു
അവശേഷിക്കുന്നൊരുതരി ജീവനുവേണ്ടി.
നിങ്ങള്‍ ചവിട്ടിമെതിച്ചുപോകുന്ന
ഓരോപുല്‍നാമ്പുകളും ഞാനെന്‍ കരങ്ങളാല്‍
ജീവവായുവിലേക്ക് ഉയര്‍ത്തുന്നു
നിങ്ങള്‍മുറിച്ച മരങ്ങള്‍തന്‍വടുക്കളില്‍
ഞാനെന്‍റെ ഹൃദയം ചേര്‍ക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ