താഴ്വരകളില്‍ ഞാന്‍ തിരഞ്ഞത്
ജീവന്റെ നെടുവീര്‍പ്പുകള്‍പേറിയ തലയോട്ടികളാണ് .
ഉദയാസ്തമയങ്ങള്‍ ഏറെയുണ്ടെങ്കിലും
എന്നെന്നേക്കുമായി ഇരുട്ടില്‍ മറഞ്ഞവര്‍.
മോഹങ്ങള്‍ മോഹഭംഗങ്ങള്‍ ആയവര്‍.
ആഴ്ന്നിറങ്ങുന്ന മരണത്തിലും
പ്രതീക്ഷയുടെ കരങ്ങള്‍ തേടിയോര്‍.
സ്വപ്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചവര്‍.
രക്തംതളംകെട്ടികറുത്തമണ്ണില്‍ ഇന്നും തലയോട്ടികള്‍
പോയകാലത്തിന്റെ നൊമ്പരങ്ങള്‍പേറി
മുഖംപൂഴ്ത്തി ക്കിടക്കുന്നു.
ഒരുവെട്ടിപ്പിടിക്കലില്‍ എല്ലാംനഷ്ട്ടപ്പെട്ട ഏറെപ്പേരുടെ
വിഷാദം തളംകെട്ടിയ ഈ താഴ്വര.
ഇനി ഞാന്‍ ഇവിടെ ജീവിക്കും.
നിറഞ്ഞുനില്‍ക്കുന്ന നെടുവീര്‍പ്പുകള്‍
എന്റെ കാതുകളില്‍ അലയടിക്കുന്നുണ്ടിവിടെ.
ഇനിയെന്‍റെ ചിന്തകളില്‍ ഇവരുമുണ്ട് ഇവരുടെ സ്വപ്നങ്ങളും...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ