എന്റെ കൈത്തണ്ടയില്‍ കൊത്തിയ
പേരിന്‍റെ ഉറവിടം നീഎന്തിനു തിരയുന്നു?
ഞാനുയര്‍ത്തുന്ന കൊടിയുടെ ചിഹ്നം
നീ എന്തിനു മറയ്ക്കുന്നു ?
എന്‍റെ വാക്കുകളെ നീ എന്തിനു ഭയക്കുന്നു ?
എന്‍റെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് നീ എന്തിനു
പതിയിരിക്കുന്നു.?
ഞാന്‍ കാടുകയറിയത് കൊന്നൊടുക്കാനല്ല
അവരോടൊപ്പം അവകാശങ്ങള്‍ നേടിയെടുക്കാനാണ്.
തലമുറകള്‍ ഏറെ താണ്ടിയിട്ടും അവര്‍ നേടിയത്
ഒട്ടിയവയറും പിതൃത്വം തിരയുന്ന കുരുന്നുകളും
ലഹരി മയക്കുന്ന കണ്ണുകളും മാത്രം.
നീ നിഷേധിക്കുന്നത് പുതിയ തലമുറകളുടെ
സൌഹൃദങ്ങളെ പെണ്ണിന്‍റെ ഉടല്‍വ്യതിയാനങ്ങളെ.
നീ ഞങ്ങളെ വേര്‍തിരിക്കുന്നത് മതത്തിന്‍റെ
നിറമുള്ള വസ്ത്രങ്ങള്‍ അണിയിച്ച്.
ഇനിയെന്‍റെ പ്രത്യയശാസ്ത്രങ്ങള്‍ കല്‍മറകള്‍
തീര്‍ത്ത ഇരുട്ടില്‍ ഞെരിഞ്ഞമരും
കാരണം ഞാന്‍ അവര്‍ക്കുമുന്നില്‍ കുറ്റവാളിയായി
പിടിക്കപെട്ടവനാണ്.
എങ്കിലും എനിക്ക് പറയാനുള്ളതും എന്റെ പ്രവര്‍ത്തിയും
നിങ്ങളിലെത്തിക്കും എന്‍റെ ചോരയിലൂടെ.
പേരിന്‍റെ ഉറവിടം നീഎന്തിനു തിരയുന്നു?
ഞാനുയര്‍ത്തുന്ന കൊടിയുടെ ചിഹ്നം
നീ എന്തിനു മറയ്ക്കുന്നു ?
എന്‍റെ വാക്കുകളെ നീ എന്തിനു ഭയക്കുന്നു ?
എന്‍റെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് നീ എന്തിനു
പതിയിരിക്കുന്നു.?
ഞാന്‍ കാടുകയറിയത് കൊന്നൊടുക്കാനല്ല
അവരോടൊപ്പം അവകാശങ്ങള്‍ നേടിയെടുക്കാനാണ്.
തലമുറകള്‍ ഏറെ താണ്ടിയിട്ടും അവര്‍ നേടിയത്
ഒട്ടിയവയറും പിതൃത്വം തിരയുന്ന കുരുന്നുകളും
ലഹരി മയക്കുന്ന കണ്ണുകളും മാത്രം.
നീ നിഷേധിക്കുന്നത് പുതിയ തലമുറകളുടെ
സൌഹൃദങ്ങളെ പെണ്ണിന്‍റെ ഉടല്‍വ്യതിയാനങ്ങളെ.
നീ ഞങ്ങളെ വേര്‍തിരിക്കുന്നത് മതത്തിന്‍റെ
നിറമുള്ള വസ്ത്രങ്ങള്‍ അണിയിച്ച്.
ഇനിയെന്‍റെ പ്രത്യയശാസ്ത്രങ്ങള്‍ കല്‍മറകള്‍
തീര്‍ത്ത ഇരുട്ടില്‍ ഞെരിഞ്ഞമരും
കാരണം ഞാന്‍ അവര്‍ക്കുമുന്നില്‍ കുറ്റവാളിയായി
പിടിക്കപെട്ടവനാണ്.
എങ്കിലും എനിക്ക് പറയാനുള്ളതും എന്റെ പ്രവര്‍ത്തിയും
നിങ്ങളിലെത്തിക്കും എന്‍റെ ചോരയിലൂടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ