ഞാന്‍ നട്ട ചെമ്പക ചെടിയില്‍ വിരിഞ്ഞൊരാ
ആദ്യത്തെ പൂവിന്നിറുത്തു നല്‍കാം
മാനം കാണാതെ ഞാനൊളിപ്പിച്ചോരാ
മയില്‍പ്പീലി തുമ്പൊന്നു നല്‍കിടാം ഞാന്‍
ചേമ്പിലതാളില്‍ കോരിയെടുത്തോരാ
മാനത്തുകണ്ണിയെ കൈമാറാം
അങ്ങിങ്ങു തട്ടി തെന്നിപ്പറക്കുമാ
അപ്പുപ്പന്താടിയെ പിന്തുടരാം
കൈകളില്‍ പൊട്ടിച്ചിഷ്ട്ടം തെളിയിക്കും
കുപ്പിവളത്തുണ്ട് ചേര്‍ത്തുവെയ്ക്കാം
ഇഷ്ട്ടമാണെന്ന് പറയാതെ ഞാന്‍ നിന്റെ
ഇഷ്ട്ടങ്ങള്‍ക്കൊപ്പo നടന്നുനീങ്ങാം
എല്ലാം നിനക്കായെന്‍ കൂട്ടുകാരി
നിന്‍റെ ഓര്‍മയില്‍ ഞാനിന്നു കൂട്ടുകൂടാം
ആദ്യത്തെ പൂവിന്നിറുത്തു നല്‍കാം
മാനം കാണാതെ ഞാനൊളിപ്പിച്ചോരാ
മയില്‍പ്പീലി തുമ്പൊന്നു നല്‍കിടാം ഞാന്‍
ചേമ്പിലതാളില്‍ കോരിയെടുത്തോരാ
മാനത്തുകണ്ണിയെ കൈമാറാം
അങ്ങിങ്ങു തട്ടി തെന്നിപ്പറക്കുമാ
അപ്പുപ്പന്താടിയെ പിന്തുടരാം
കൈകളില്‍ പൊട്ടിച്ചിഷ്ട്ടം തെളിയിക്കും
കുപ്പിവളത്തുണ്ട് ചേര്‍ത്തുവെയ്ക്കാം
ഇഷ്ട്ടമാണെന്ന് പറയാതെ ഞാന്‍ നിന്റെ
ഇഷ്ട്ടങ്ങള്‍ക്കൊപ്പo നടന്നുനീങ്ങാം
എല്ലാം നിനക്കായെന്‍ കൂട്ടുകാരി
നിന്‍റെ ഓര്‍മയില്‍ ഞാനിന്നു കൂട്ടുകൂടാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ