ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു
സ്വപ്നങ്ങളേയും മനസുകളെയും
വേർതിരിക്കുന്നത് നിലാവാണെന്ന്.
പക്ഷേ
നിലാവില്ലാത്ത രാത്രികളിലും
ഞാൻ സ്വപ്നം കാണാറുണ്ട് .
ഇരുണ്ട രാത്രികളിലും
എന്റെ
മനസ്സിലേയ്ക്ക്
സ്വപ്‌നങ്ങൾ അരിച്ചിറങ്ങും
അപ്പോൾ എന്റെ ചിന്തകൾക്ക്
കുളിരേകുന്നത് ആ തണുത്ത
മണൽത്തിട്ടകളാകും .
ഇന്നെനിക്കു കൂട്ടായ്
ഒഴുകുന്ന പുഴയില്ല.
വേവിന്റെ
തീജ്വാല വറ്റിച്ച
നോവിന്റെ വടുക്കൾ നിറഞ്ഞ
നാടിന്റെ ഓർമ്മമാത്രം.
എന്റ സ്വപ്നങ്ങൾക്ക്
സഞ്ചാരതടസമായി
ശിഖരങ്ങളിൽ
നിറഞ്ഞ ഇലകളില്ല.
ശേഷിപ്പുകൾക്കായി നിന്നിൽ അള്ളിപ്പിടിക്കുന്നൊരു
ജീവനാടിമാത്രം .
പെയ്തൊഴിയാനായ് കാർമേഘമല്ലത്.
ഞാൻ കരിനിറച്ചോരെന്റെ ആകാശമാണ്.
വറ്റിയ പുഴയുടെ മാറിൽ
കമിഴ്ന്നു ഞാൻ പറ്റിക്കിടന്നു .
സ്വഛ്ചന്ദ മായി നിന്നിലലിയാന്‍
....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ