ഒന്നുറക്കെ ചിരിച്ചപ്പോള്‍ നിങ്ങളെന്നെ ഭ്രാന്തനാക്കി
പുലഭ്യം പറഞ്ഞപ്പോള്‍ മുക്കുടിയനും
ഒന്നുകരഞ്ഞപ്പോള്‍ മനോരോഗിയും
എന്നാല്‍ പ്രണയിക്കാന്‍ ശ്രെമിച്ചപ്പോള്‍-
സദാചാരത്തിന്‍റെ തല്ലും
സിരകളില്‍ ലഹരി നിറച്ചു ബോധത്തിനും അബോധത്തിനും
ഇടയില്‍ എനിക്കീതെരുവിലൂടെ നടക്കണം.
എന്നെ കണ്ടു മുഖംതിരിക്കാത്തവരോട്
എനിക്ക് ചങ്ങാത്തം കൂടണം
ഈ മുഷിഞ്ഞ വസ്ത്രം തന്നവനോട് എനിക്ക് നന്ദിയില്ല
കാരണം എന്റെ നഗ്നതമറയ്ക്കാന്‍ അവനാണ് ആഗ്രഹം.
വിശന്നപ്പോള്‍ കൈനീട്ടിയത് ഞാനല്ല എന്നിലെ വിശപ്പാണ്
പക്ഷേ എനിക്ക് ലഹരി തരുന്നവരോട് കടപ്പാടുണ്ട് .
കാരണം അവരാണ് ജീവിതവും മരണവും തമ്മിലുള്ള ദൂരം-
കുറഞ്ഞത് എന്നെ ഓര്‍മ്മിപ്പിക്കുന്നത് .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ