അകക്കണ്ണിലേക്കാഴ്ന്നിറങ്ങും മരവിച്ച പ്രകാശം
കാഴ്ചകള്‍ മങ്ങി അകലുന്നു
ചുറ്റും കൂടുന്ന നിഴലുകള്‍ എന്‍റെ രോദനം കേള്‍പ്പതില്ല
ഒരു നിശ്ചിത ദൂരം കാത്ത് സൂക്ഷിച്ചു കണ്ടു മടങ്ങുന്നവര്‍
നിണം വാര്‍ന്നു കരിവീഥികള്‍ ചുവന്നു തുടുക്കുന്നു
മുരളലോടാഞ്ഞടുക്കുന്ന മണിയന്‍ഈച്ചകള്‍
എന്‍റെ ചുണ്ടിലും കണ്‍പോളകളിലും പരതി നടക്കുന്നു
അല്‍പബോധത്തില്‍ നിവരാന്‍ ശ്രമിക്കവേ
ആരോ പറയുന്നു ജീവന്‍ഉണ്ടെന്ന്
കുട്ടത്തിലേതോ ക്ഷെമനശിച്ചവന്‍
എന്നെ കരംതന്നു താങ്ങാന്‍ ശ്രമിക്കുന്നു
തോട്ടുകൂടെന്നു ചുറ്റിനുമുള്ളവര്‍
യജമാനന്മാര്‍ മഹസര്‍ എഴുതാതെ
ഞങ്ങള്‍ തൊടില്ലെന്ന് ചൊല്ലി പിരിയുന്നു
ജീവന്‍ ഉണ്ടെന്ന് എന്നെ പിടിച്ചവന്‍
പുശ്ച്ചം നിറഞ്ഞ നേര്‍ത്ത ശബ്ധങ്ങള്‍
എന്നെ താങ്ങിയ ദയയുള്ള മര്‍ത്യന്‍ ഒരു വാഹനത്തിന്‍
അകത്താക്കി ആവഴിത്താരയില്‍ ഇരമ്പിനീങ്ങി
മരണവും ഞാനുമായി അകലം കുറയുന്നു
നെഞ്ചിടിപ്പിന്‍ താളം താഴ്ന്നു പോയി
കാണാന്‍ കൊതിച്ചു പ്രിയരേ ഒക്കയും
കാണാന്‍ വിടില്ലെന്ന് മരണമപ്പോള്‍
ആദുരസേവകര്‍ ഒത്തുപിടിച്ചപ്പോള്‍
മരണം പിണങ്ങി പിരിഞ്ഞു പോയി
പകുതി ബോധത്തില്‍ തിരഞ്ഞു ഞാനാമുഖം
മരവിച്ച മനസുകള്‍ക്കെതിരാളിയെ
കൂടി നിന്നൊരാ ബന്ധുജനത്തിനോടൊക്കയും
ആരാഞ്ഞു കണ്ടുവോ നിങ്ങളാ നല്ലവനെ
രക്ഷിച്ച പ്രതിഭല തുകയും വാങ്ങിയാ
രക്ഷകന്‍ എങ്ങോ പോയ്മറഞ്ഞു
കാഴ്ചകള്‍ മങ്ങി അകലുന്നു
ചുറ്റും കൂടുന്ന നിഴലുകള്‍ എന്‍റെ രോദനം കേള്‍പ്പതില്ല
ഒരു നിശ്ചിത ദൂരം കാത്ത് സൂക്ഷിച്ചു കണ്ടു മടങ്ങുന്നവര്‍
നിണം വാര്‍ന്നു കരിവീഥികള്‍ ചുവന്നു തുടുക്കുന്നു
മുരളലോടാഞ്ഞടുക്കുന്ന മണിയന്‍ഈച്ചകള്‍
എന്‍റെ ചുണ്ടിലും കണ്‍പോളകളിലും പരതി നടക്കുന്നു
അല്‍പബോധത്തില്‍ നിവരാന്‍ ശ്രമിക്കവേ
ആരോ പറയുന്നു ജീവന്‍ഉണ്ടെന്ന്
കുട്ടത്തിലേതോ ക്ഷെമനശിച്ചവന്‍
എന്നെ കരംതന്നു താങ്ങാന്‍ ശ്രമിക്കുന്നു
തോട്ടുകൂടെന്നു ചുറ്റിനുമുള്ളവര്‍
യജമാനന്മാര്‍ മഹസര്‍ എഴുതാതെ
ഞങ്ങള്‍ തൊടില്ലെന്ന് ചൊല്ലി പിരിയുന്നു
ജീവന്‍ ഉണ്ടെന്ന് എന്നെ പിടിച്ചവന്‍
പുശ്ച്ചം നിറഞ്ഞ നേര്‍ത്ത ശബ്ധങ്ങള്‍
എന്നെ താങ്ങിയ ദയയുള്ള മര്‍ത്യന്‍ ഒരു വാഹനത്തിന്‍
അകത്താക്കി ആവഴിത്താരയില്‍ ഇരമ്പിനീങ്ങി
മരണവും ഞാനുമായി അകലം കുറയുന്നു
നെഞ്ചിടിപ്പിന്‍ താളം താഴ്ന്നു പോയി
കാണാന്‍ കൊതിച്ചു പ്രിയരേ ഒക്കയും
കാണാന്‍ വിടില്ലെന്ന് മരണമപ്പോള്‍
ആദുരസേവകര്‍ ഒത്തുപിടിച്ചപ്പോള്‍
മരണം പിണങ്ങി പിരിഞ്ഞു പോയി
പകുതി ബോധത്തില്‍ തിരഞ്ഞു ഞാനാമുഖം
മരവിച്ച മനസുകള്‍ക്കെതിരാളിയെ
കൂടി നിന്നൊരാ ബന്ധുജനത്തിനോടൊക്കയും
ആരാഞ്ഞു കണ്ടുവോ നിങ്ങളാ നല്ലവനെ
രക്ഷിച്ച പ്രതിഭല തുകയും വാങ്ങിയാ
രക്ഷകന്‍ എങ്ങോ പോയ്മറഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ