ഞാന്‍ ഇന്നും ജീവനോടെ ഉണ്ട് എന്ന് എന്നെ വിശ്വസിപ്പിക്കാന്‍ പലപ്പോഴും
ഞാന്‍ അലറിവിളിച്ചു .ഉറക്കെ കൂകി.എന്നെ കാണാതെ പോകുന്ന സമൂഹത്തിനോട് ഞാന്‍
ഉറക്കെ നിലവിളിച്ചു പറഞ്ഞു ഞാന്‍ ഇന്നും ജീവിക്കുന്നു .ഞാന്‍ മരിച്ചു എന്ന്
അവര്‍ ആണയിട്ടു ശേഷക്രിയകള്‍ നടത്തി .എന്റെ ആക്രോശങ്ങള്‍ പ്രതിധ്വനികളായി
മാറുന്നതല്ലാതെ ആരും കേള്‍ക്കുന്നില്ല .ചിലര്‍ എന്നെ കണ്ടതുപോലെ എന്റെ
അടുത്തേക്ക് ഓടി അടുക്കുന്നു ശൂന്യതയിലേക്ക് കയ്യ്വ് വീശി മടങ്ങുന്നു.
എങ്ങനെ വിശ്വസിപ്പിക്കും ഞാന്‍ ഇനിയും ജീവിക്കുന്നു എന്ന് .
എന്നെ കുഴിച്ചുമൂടുംപോഴും അവരോടു ഞാന്‍ വിളിച്ചു പറഞ്ഞിരുന്നു .എന്നില്‍ ജീവന്‍ അവശേഷിക്കുന്നു എന്ന് .എന്റെ ശബ്ദം അവരുടെ ചെവികളില്‍ എത്തിയില്ല .ആദ്യമായ് എന്നില്ലേക്ക് വീണ ഒരുപിടി മണ്ണ് എന്നെ അസ്വസ്ഥനാക്കുന്നത് അവര്‍ കണ്ടില്ല.ഒടുവില്‍ നിത്യമായ ഇരുട്ടില്‍ എന്നെ ചവിട്ടി ഉറപ്പിക്കുംപോഴും എന്നില്‍ അവശേഷിച്ച ജീവന്റെ അംശം ആ മണ്ണിന്റെ വിടവിലൂടെ അവരെ അറിയിച്ചുകൊണ്ടിരുന്നു ഞാന്‍ മരിച്ചിട്ടില്ല .ആ ഇരുട്ടില്‍ അങ്ങനെ കിടക്കാന്‍ ഒരു സുഖം തോന്നി എല്ലാ ഭാരങ്ങളും മനസില്‍ നിന്നും ഇല്ലാതായിരിക്കുന്നു .പിന്നീടു എപ്പോഴോ എനിക്കുമനസിലായി എന്റെ ശരിരം വല്ലാതെ ചീര്‍ക്കുന്നതായി എന്നില്‍നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി.എന്റെ ശരീരത്തെ നുളഞ്ഞു കയറുന്ന പുഴുക്കള്‍ ഇല്ലാതാക്കുന്നതായി .ഇനി എനിക്ക കുഴിയില്‍ അഭയമില്ല.ഇനിയാണ് ഞാന്‍ എന്റെ ജീവനിലേക്കു യാത്രയാകുന്നത് . ഞാന്‍ ഉറക്കെ വിളിച്ചു പറയും ഞാനാണ് ജീവിക്കുന്നത് .നിങ്ങളൊക്കെ മരിച്ചവരാണെന്ന്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ