2015 മേയ് 25, തിങ്കളാഴ്‌ച

ആദിമന്‍

ഉരഗം ചതിച്ചതല്ലവനെന്നെ ബലിയാക്കി
ശാപമെന്നെ ഉരഗത്തിന്‍ പിന്നിലാക്കി
കായ്കനികളിലൊന്നിലൊളിപ്പിച്ച വിഷം
അതിന്നും ശാപമായ്പേറുന്നു ഞാന്‍
പ്രാണനൊടുക്കുവാന്‍ വിഷമമുണ്ടെങ്കിലും
ഒറ്റുകൊടുക്കാതെ ഓടിമറയാതെ
എന്‍ പാതിയെ നോക്കി പകച്ചുനിന്നു.

ഉരഗത്തെ നോക്കിയോരുടയോന്‍റെ മുഖമോ
ശാപത്തിന്‍ ചൂടില്‍ തിളച്ചുനിന്നു!
സത്യം പറയുവാനൊക്കില്ലെനിക്കപ്പോള്‍
തിന്നതിന്‍ പാതിയെന്‍ ചുണ്ടിലുണ്ട്.
നാണം മറയ്ക്കുവാന്‍ കാട്ടിലകള്‍ പോരാതെ
അവനിന്ന് ഞാനൊരു പ്രാരാബ്ധമായി.
ഉടയോനൊപ്പം ചേര്‍ന്ന് നിന്നിട്ടവന്‍
വിരല്‍ചൂണ്ടി എന്‍റെ ഉദരത്തിലേയ്ക്ക്....
അവിടെ ഉരുവായതിലും കറകണ്ടവന്‍
അത് പാപത്തിന്‍ ഫലമെന്നു ചൊല്ലിവെച്ചു.
പിന്‍കാലില്‍ പല്ലാഴ്ത്താന്‍ പതിയിരുന്നൊ-
രുരഗത്തെ തച്ചുകൊന്നിട്ടവന്‍ കാടേറവെ
അവള്‍ നൊന്തു പെറ്റൊരാ നിന്‍ജാതനപ്പോള്‍
കാടിളകുമാവണ്ണം അലറി കരഞ്ഞു
അപശബ്ദംകേട്ടു നീ ചെവി പൊത്തി നില്ക്കവേ
തോളില്‍ പിടച്ചതൊരുപേട മാന്‍ കുട്ടിയും !
മരമൊന്നുലഞ്ഞു തെക്കിന്‍ മഴച്ചാറ്റലില്‍
ചാലുകീറി പ്രളയം കെടുതിയായി
നിന്‍ വിയര്‍പ്പാലതും കരകയറിയിട്ടാ
കാടിനെ കയ്യാല്‍ വകുത്തുമാറ്റി
കൊല്ലാനടുത്തോരാ കരിമ്പനെ വിരല്‍ചൂണ്ടി
അടിമയാക്കി തുടങ്ങി അന്നുനീ
ആധിപത്യത്തിന്‍ അധികാരക്കൊതി .
വാകീറിയതൊക്കെ മെല്ലെ വളര്‍ന്നു
വിരല്‍താങ്ങി നടക്കാന്‍ പഠിച്ചപ്പോള്‍
നിന്നെ പുറന്തള്ളി മുന്നേറിപോയതോ
ഒന്നിന്‍ കടമുറിച്ചോരോമലയും നിരപ്പാക്കി
കല്ല്‌ കല്ലിനോടെന്നപോല്‍ പോരാടി
വെട്ടിത്തെളിച്ചവന്‍ തന്‍ പേര് ചേര്‍ത്തു .
അരുമകള്‍ തന്‍ ചോര ബലിനല്‍കി
ഇരുകരങ്ങളുയര്‍ത്തി തന്‍ സാമ്രാജ്യം കാണവേ
പിന്‍കഴുത്തില്‍ പതിയും അജ്ഞാതമാം മഴു.
ഭരണം വെടിഞ്ഞതില്‍ മരണത്തെ ചേര്‍ത്തു
പഴമയില്‍പേര് ചേര്‍ക്കാതെ നീ മണ്ണടിഞ്ഞപ്പോള്‍
ആര്‍ത്തു ചിരിച്ചതും നിന്‍റെ ചോര.
പിന്നെ.,കൊട്ടിയടച്ചൊരു സമചതുരക്കള്ളിയില്‍
നീയും ഞാനും നമ്മളുമായ് ....
അയല്പക്കക്കാരനെ കാണാതെ കാലൊച്ചയില്ലാതെ
കതകിന്‍ മറവില്‍ പതുങ്ങിയിരുന്നിട്ടു
മിണ്ടേണ്ട എന്നാംഗ്യം കാട്ടി മറയുമ്പോള്‍
നമ്മള്‍ പഠിപ്പിച്ചതോ ഒറ്റയാവാന്‍ .
കെട്ടിയുയര്‍ത്തിയ മതിലുകള്‍ പോരാതെ
കൊട്ടിയടച്ചൊരു വാതിലിനപ്പുറം
കൈകോര്‍ത്ത് നിന്നവര്‍ എങ്ങടമില്ലാതെ.
വിശപ്പടങ്ങും വരെ അമ്മിഞ്ഞപ്പാലും
നടത്തം പഠിക്കുവോളം അച്ഛന്റെ ചൂടും
എന്നവരെ പഠിപ്പിച്ചതവനല്ല.
ഉരഗത്തോടൊപ്പം ചേര്‍ന്ന് ഉടയോനെ ചതിച്ച നീ
എന്ന് ഞാന്‍ കൂട്ടി ചേര്‍ക്കുന്നു ..

2015 മേയ് 23, ശനിയാഴ്‌ച

തെമ്മാടിക്കുഴി

പറഞ്ഞു തീരാത്ത കഥകള്‍ ബാക്കിവെച്ചു
കീഴ്പ്പെടുകയാണ് ഞാന്‍.
നിറഞ്ഞ കണ്ണുകളോടെയല്ല , ചെറു പുഞ്ചിരിയോടെ.
ഓര്‍മ്മകളെ മാറാല മറയ്ക്കുമ്പോള്‍ നിശബ്ദത
ഒരു തണലാണ്‌ .
നിഴലുകള്‍ പോലും അകന്നുപോകുമ്പോള്‍
തിരശ്ശീല വീഴുകയാണെന്‍റെ ചലനങ്ങള്‍ക്ക് .
കാരണം ഒരു യാന്ത്രികത ഞാന്‍ വെറുക്കുന്നു
തെമ്മാടിക്കുഴികള്‍ തേടി അലയേണ്ടവനാവാമെങ്കിലും
ശവംനാറി പൂക്കളുടെ സ്വപ്നങ്ങള്‍ എനിക്കും കൂട്ടാകും.
അവര്‍ക്കൊപ്പം ഞാനെന്‍റെ ഓര്‍മ്മകള്‍ അയവിറക്കും
എന്‍റെ മണ്‍കൂനയ്ക്ക് മുകളില്‍ ആര്‍ത്തിയോടെ വളരുന്ന
കാട്ടുചെടികളോട് ഞാന്‍ സല്ലപിക്കും
തെമ്മാടിക്കുഴികളുടെ ഉടമകള്‍ അവരാണല്ലോ!
എന്‍റെ ശേഷിപ്പുകള്‍ വലിച്ചെടുത്തു അവ പൂവിടുമ്പോള്‍
അതിലൂടെ ഞാന്‍ നിങ്ങളെ കാണും.
നിറഞ്ഞു പുകയുന്ന കുന്തിരിക്കവും പള്ളിമണികളും
എന്നെ ആലോരസപ്പെടുത്തുന്നു.
എന്‍റെ ഉറക്കത്തിനു അവര്‍ വിലക്ക് കല്‍പ്പിക്കുന്നു.
അന്ത്യകൂദാശകൊണ്ട് മരിച്ചവരുടെ കുരിശുകള്‍
എന്നെ നോക്കി വീമ്പിളക്കുന്നു
അവര്‍ക്ക് സ്ഥാനംതെറ്റാതെ ഞങ്ങളുണ്ടെന്നു
അന്നറിയാതെ തെന്നിവീണ മെഴുകുതിരിയാണ്
ആദ്യം എനിക്കായ് ഉരുകിയത്
തെമ്മാടിക്കുഴികളാണ് മരിച്ചവര്‍ക്ക് നല്ലത്
അവര്‍ക്ക് ഓര്‍മ്മപെടുന്നവരുടെ കുത്തിനോവിക്കല്‍
സഹിക്കേണ്ടതില്ല!
ചൂണ്ടികാണിക്കാന്‍ അടയാളങ്ങള്‍ ഇല്ലാതെ
അവന്‍ ഭൂമിക്കു സ്വന്തം.

2015 മേയ് 22, വെള്ളിയാഴ്‌ച

നേര്‍രേഖ

കാലമൊളിപ്പിച്ചതൊക്കെയും കളവാണെന്ന് പറഞ്ഞു ഞാന്‍
കരളിലൊളിപ്പിച്ചതോ കറ തീര്‍ന്ന കാമനകള്‍.
നിഴലു മറയ്ക്കാത്ത നിറമുള്ള സ്വപ്നത്തെ
കരകാണാകടലിലെറിഞ്ഞു.
എഴുതി പിടിപ്പിച്ച വരികളിലെല്ലാം ഏറെയും
നൊമ്പരംനിറച്ചു ഞാന്‍
കനല്‍ വീണ വഴികളില്‍ വിണ്ടുകീറിയ കിനാക്കളും പേറി
സ്വപ്ങ്ങളുടെ നനവും പ്രതീക്ഷിച്ചു താണ്ടിയത് കാതങ്ങള്‍.
ഒരിക്കല്‍കുറിച്ചിട്ടതിനെ പുറംകയ്യാല്‍ മായ്ച്ച്-
എഴുതിയവാക്കുകളില്‍ നിറഞ്ഞതും നൊമ്പരങ്ങള്‍ തന്നെ.
ചില ഓര്‍മ്മകള്‍ എന്നെവിട്ടു പോകില്ല അത് ഓര്‍ക്കുക എന്നത്
ഒരുനോവുള്ള സുഖമാണെങ്കിലും
ചിലതിനെ ഓര്‍ക്കാതിരിക്കാന്‍ ഞാന്‍ ഏറെ ശ്രമിക്കും.
കിഴക്കുണരുന്ന വെളിച്ചത്തിനൊപ്പം എന്നില്‍
പറ്റിപ്പിടിച്ചതെല്ലാമുപേക്ഷിച്ചു യാത്ര തുടരുകയാണ് ഞാന്‍.
വിശ്രമിച്ചാല്‍ കൊത്തിവലിക്കുന്നത്
അപരിചിതത്വത്തിന്റെകൂര്‍ത്തകണ്ണുകള്‍.
അതില്‍നിന്നു രക്ഷ ഇരുട്ടാണ്‌.
നേടിയതൊക്കെയും നഷ്ടമാണന്നതോര്‍ക്കുമ്പോള്‍
യാത്രകള്‍ അനിവാര്യമാണ്.
നിങ്ങള്‍ നിനയ്ക്കുന്നതൊന്നുമില്ല എന്നോര്‍മ്മിപ്പിക്കുന്നു ഈ തുണിക്കെട്ടില്‍.
പഴകിയസ്വപ്നത്തിന്‍റെ ജീര്‍ണ്ണിച്ച കടലാസുതുണ്ടുകള്‍ ഏറെയുണ്ട് .
അതിലെന്‍റെ നഷ്ടപ്രണയവും കുറിച്ചിരിക്കാം.
കാലം കവര്‍ന്ന ജീവിതത്തിന്‍ ഓര്‍മ്മപെടുത്തലുകള്‍ അതിലുമുണ്ട് .
പിന്നെയെന്‍ വിയര്‍പ്പുകണങ്ങള്‍ ഒപ്പിയ
നൂലുകള്‍ ഇഴചേര്‍ന്നു നില്‍ക്കാത്ത
സ്വപ്നങ്ങള്‍ അടക്കിയ ഒരു ചെപ്പുണ്ട് .
അതിലൊരു കുഞ്ഞു കാല്‍ത്തളയുണ്ട്
എന്റെ മാറില്‍ ഉറങ്ങിയ ചൂടുണ്ട് .
പിച്ചനടന്നു പഠിച്ചോരെന്‍ ചൂണ്ടുവിരലിന്റെ
നേര്‍രേഖ നോക്കിയകണ്ണുകളിന്നെന്നെ നോക്കാതെ
കൊട്ടിയടയ്ക്കുമ്പോള്‍നോവുന്നു കരള്‍.
പറയാന്‍ ആശിച്ചതല്ല ഒന്നുമിവരോട്
അറിയാതെ ഭാണ്ഡമഴിക്കുമ്പോള്‍
തിരയുന്നതാരും എന്നിലെ കഥകള്‍ മാത്രം.

2015 മേയ് 18, തിങ്കളാഴ്‌ച

മകള്‍

പിച്ചവെച്ച് നടന്നൊരാ കാല്‍പാട് തേടിവന്നപിതൃത്വമേ
എന്തുഞാന്‍ വിളിക്കേണ്ടു നിന്നെ?
ക്രുദ്ധനായി വേട്ടനായയെപോല്‍
തിരയുന്നു നീയെന്‍ കാല്‍പാടുകളെ
കൊല്ലരുതെന്ന് കൈ കൂപ്പി ഞാന്‍ അച്ഛനോട്-
ശൃംഗാര ഭാഷയോടെന്നോടടുക്കവേ.
താരാട്ട് പാടി ഉറക്കിയോരാ കൈകള്‍
കരിനിഴലായ് പതിക്കുന്നു എന്‍കുഞ്ഞിളംമേനിയില്‍.
അമ്മിഞ്ഞ പാല്‍മണം മാറിടാത്തെന്‍ ചുണ്ടിനെ
ചോര മണക്കും ഹിംസ്രജന്തു നീ നുണഞ്ഞെടുത്തില്ലേ?
മരണമെന്നെ കാര്‍ന്നു തിന്നിടുമ്പോഴും കൈവിടാതെ
ചേര്‍ത്തു പിടിച്ചു ഞാനാ കളിപ്പാവയെ.
സ്നേഹംനടിച്ചു നീ വന്നപ്പോള്‍ പിതൃ-
സ്നേഹവാത്സല്യമെന്നു കരുതിഞാന്‍
നിന്‍ക്രൂരമാം പല്ലുകള്‍ ആഴ്ന്നിറങ്ങുമ്പൊഴും
അച്ഛാ.. എന്നുറക്കെ വിളിച്ചു കരഞ്ഞില്ലേ ഞാന്‍?
നിന്‍ ബലിഷ്ഠമാം കരങ്ങളില്‍ പിടയുമ്പോഴും
രക്ഷിക്കുമെന്നോര്‍ത്തു മുറുകെപ്പിടിച്ചു ഞാന്‍ നിന്നെ.
ആര്‍ത്തിയോടെയെന്‍ മാംസം ഭുജിക്കുമ്പോള്‍
വാത്സല്യം എന്തെന്ന് നീ മറന്നോ.
കണ്ടില്ല നീ എന്‍കണ്ണിലെ ചുടുനീര്‍....
അറിഞ്ഞില്ല നീ എന്‍ മനസിന്‍റെ വേദന....
എവിടെ ഞാന്‍ ഒളിക്കേണ്ടു ?
ഇന്നെനിക്കൊളിയ്ക്കാനൊരിടവുമില്ല ഭൂമിയില്‍
തിരികെ പോകുവാനാകുമോ എനിക്കിനി
അമ്മതന്‍ ഉദരത്തിലേക്ക്.........?

രാത്രി

നക്ഷത്രങ്ങളെ കാണാത്ത രാത്രികളില്‍
ഞാന്‍ ഏറെ അസ്വസ്ഥനാണ്
പ്രിയരുടെ ആത്മാക്കളെ കാണാത്തതിന്റെ നൊമ്പരം
ഞാന്‍ ഈലോകത്ത് തനിചാകുന്നത് പോലെ.
ഇന്നലെകളില്‍ എങ്ങോ മനസ്സില്‍ കരുതിയ പരിഭവം
കാര്‍മേഘങ്ങളില്‍ മറഞ്ഞു എന്നോട് കാട്ടാറുണ്ട്‌
അവരുടെ ആത്മ നൊമ്പരങ്ങള്‍ എന്നോട് പറയാറുണ്ട്‌
വിരഹവും നോവും എല്ലാം എന്റെ മനസിനെ 

നോവിക്കാറുണ്ട് അവരെന്നോട് ദുഖങ്ങള്‍ 
പങ്കിടുമ്പോള്‍ മഴയായ് ഞാന്‍ നനഞ്ഞു.
തനുനീര്‍ തുള്ളികള്‍ എന്റെ കണ്ണുനീരുമായ് അലിഞ്ഞു ചേരും
നല്‍കി നിറയാത്ത സ്നേഹം അവരെന്നോട് കാട്ടാറുണ്ട്‌

2015 മേയ് 17, ഞായറാഴ്‌ച

രക്ഷകന്‍

അകക്കണ്ണിലേക്കാഴ്ന്നിറങ്ങും മരവിച്ച പ്രകാശം
കാഴ്ചകള്‍ മങ്ങി അകലുന്നു
ചുറ്റും കൂടുന്ന നിഴലുകള്‍ എന്‍റെ രോദനം കേള്‍പ്പതില്ല
ഒരു നിശ്ചിത ദൂരം കാത്ത് സൂക്ഷിച്ചു കണ്ടു മടങ്ങുന്നവര്‍
നിണം വാര്‍ന്നു കരിവീഥികള്‍ ചുവന്നു തുടുക്കുന്നു
മുരളലോടാഞ്ഞടുക്കുന്ന മണിയന്‍ഈച്ചകള്‍
എന്‍റെ ചുണ്ടിലും കണ്‍പോളകളിലും പരതി നടക്കുന്നു
അല്‍പബോധത്തില്‍ നിവരാന്‍ ശ്രമിക്കവേ
ആരോ പറയുന്നു ജീവന്‍ഉണ്ടെന്ന്‌
കുട്ടത്തിലേതോ ക്ഷെമനശിച്ചവന്‍
എന്നെ കരംതന്നു താങ്ങാന്‍ ശ്രമിക്കുന്നു
തോട്ടുകൂടെന്നു ചുറ്റിനുമുള്ളവര്‍
യജമാനന്മാര്‍ മഹസര്‍ എഴുതാതെ
ഞങ്ങള്‍ തൊടില്ലെന്ന് ചൊല്ലി പിരിയുന്നു
ജീവന്‍ ഉണ്ടെന്ന്‌ എന്നെ പിടിച്ചവന്‍
പുശ്ച്ചം നിറഞ്ഞ നേര്‍ത്ത ശബ്ധങ്ങള്‍
എന്നെ താങ്ങിയ ദയയുള്ള മര്‍ത്യന്‍ ഒരു വാഹനത്തിന്‍
അകത്താക്കി ആവഴിത്താരയില്‍ ഇരമ്പിനീങ്ങി
മരണവും ഞാനുമായി അകലം കുറയുന്നു
നെഞ്ചിടിപ്പിന്‍ താളം താഴ്ന്നു പോയി
കാണാന്‍ കൊതിച്ചു പ്രിയരേ ഒക്കയും
കാണാന്‍ വിടില്ലെന്ന് മരണമപ്പോള്‍
ആദുരസേവകര്‍ ഒത്തുപിടിച്ചപ്പോള്‍
മരണം പിണങ്ങി പിരിഞ്ഞു പോയി
പകുതി ബോധത്തില്‍ തിരഞ്ഞു ഞാനാമുഖം
മരവിച്ച മനസുകള്‍ക്കെതിരാളിയെ
കൂടി നിന്നൊരാ ബന്ധുജനത്തിനോടൊക്കയും
ആരാഞ്ഞു കണ്ടുവോ നിങ്ങളാ നല്ലവനെ
രക്ഷിച്ച പ്രതിഭല തുകയും വാങ്ങിയാ
രക്ഷകന്‍ എങ്ങോ പോയ്മറഞ്ഞു

മരിച്ചവര്‍

ഞാന്‍ ഇന്നും ജീവനോടെ ഉണ്ട് എന്ന് എന്നെ വിശ്വസിപ്പിക്കാന്‍ പലപ്പോഴും ഞാന്‍ അലറിവിളിച്ചു .ഉറക്കെ കൂകി.എന്നെ കാണാതെ പോകുന്ന സമൂഹത്തിനോട് ഞാന്‍ ഉറക്കെ നിലവിളിച്ചു പറഞ്ഞു ഞാന്‍ ഇന്നും ജീവിക്കുന്നു .ഞാന്‍ മരിച്ചു എന്ന് അവര്‍ ആണയിട്ടു ശേഷക്രിയകള്‍ നടത്തി .എന്റെ ആക്രോശങ്ങള്‍ പ്രതിധ്വനികളായി മാറുന്നതല്ലാതെ ആരും കേള്‍ക്കുന്നില്ല .ചിലര്‍ എന്നെ കണ്ടതുപോലെ എന്റെ അടുത്തേക്ക്‌ ഓടി അടുക്കുന്നു ശൂന്യതയിലേക്ക് കയ്യ്വ് വീശി മടങ്ങുന്നു.
എങ്ങനെ വിശ്വസിപ്പിക്കും ഞാന്‍ ഇനിയും ജീവിക്കുന്നു എന്ന് .
എന്നെ കുഴിച്ചുമൂടുംപോഴും അവരോടു ഞാന്‍ വിളിച്ചു പറഞ്ഞിരുന്നു .എന്നില്‍ ജീവന്‍ അവശേഷിക്കുന്നു എന്ന് .എന്റെ ശബ്ദം അവരുടെ ചെവികളില്‍ എത്തിയില്ല .ആദ്യമായ് എന്നില്ലേക്ക് വീണ ഒരുപിടി മണ്ണ് എന്നെ അസ്വസ്ഥനാക്കുന്നത് അവര്‍ കണ്ടില്ല.ഒടുവില്‍ നിത്യമായ ഇരുട്ടില്‍ എന്നെ ചവിട്ടി ഉറപ്പിക്കുംപോഴും എന്നില്‍ അവശേഷിച്ച ജീവന്റെ അംശം ആ മണ്ണിന്റെ വിടവിലൂടെ അവരെ അറിയിച്ചുകൊണ്ടിരുന്നു ഞാന്‍ മരിച്ചിട്ടില്ല .ആ ഇരുട്ടില്‍ അങ്ങനെ കിടക്കാന്‍ ഒരു സുഖം തോന്നി എല്ലാ ഭാരങ്ങളും മനസില്‍ നിന്നും ഇല്ലാതായിരിക്കുന്നു .പിന്നീടു എപ്പോഴോ എനിക്കുമനസിലായി എന്റെ ശരിരം വല്ലാതെ ചീര്‍ക്കുന്നതായി എന്നില്‍നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി.എന്റെ ശരീരത്തെ നുളഞ്ഞു കയറുന്ന പുഴുക്കള്‍ ഇല്ലാതാക്കുന്നതായി .ഇനി എനിക്ക കുഴിയില്‍ അഭയമില്ല.ഇനിയാണ് ഞാന്‍ എന്റെ ജീവനിലേക്കു യാത്രയാകുന്നത് . ഞാന്‍ ഉറക്കെ വിളിച്ചു പറയും ഞാനാണ് ജീവിക്കുന്നത് .നിങ്ങളൊക്കെ മരിച്ചവരാണെന്ന്

രക്തസാക്ഷി

നഷ്ട്ടബോധത്തിന്റെ കണക്കുകള്‍ ചുവപ്പില്‍ കുറിക്കുമ്പോള്‍
നഷ്ട്ടമായ ജീവനുകളെ രക്തസാക്ഷികളായി കണ്ക്കിടുമ്പോള്‍
അവര്‍ക്കായി ഉയരുന്ന മണ്‍കൂനകള്‍ പേറ്റുനോവിന്റെ സാക്ഷിയായ്
അവര്‍ കൊന്നു ഞങ്ങളുടെ നാലുപേരെ ഞങ്ങള്‍ കൊല്ലും അതിനിരട്ടിയോളം
വാശിക്ക് ഞങ്ങളും പിറകിലല്ല. കയ്കള്‍ ശക്തിയാല്‍ ഉയര്‍ത്തിഞ്ഞാനും
നഷ്ട്ടപെടുന്നത് നിങ്ങള്‍ക്കല്ല പോറ്റിവളര്‍ത്തിയ ഞങ്ങള്‍ക്കാണ്
കയ്യ്വളരുവാനും പിച്ചനടക്കാനും പാല്പ്പല്ലില്‍ വിടരുന്ന പുഞ്ചിരി കാണാനും
ഞങ്ങള്‍ വളര്‍ത്തിയ മക്കളാേണ
നട്ട്നനക്കുന്ന സ്വപ്നമാേണ ഞങ്ങള്‍ ഊട്ടിയുറക്കുന്ന ജീവനാേണ
ചുവപ്പിലും കവിയിലും എല്ലാം പുതപ്പിച്ചു നിങ്ങള്‍ക്ക് സ്വന്തമായി
നിങ്ങള്‍ മാറ്റും ഞങ്ങടെ ജീവന്റെ ജീവനാേണ

തണല്‍

എന്‍റെ മനസിന്റെ ആഴങ്ങളില്‍ മരണം മയങ്ങി കിടക്കുന്നു
ആ മയക്കം എന്‍റെ ജീവനു തുണയാണ്
ഇനിയുള്ള എന്‍റെ ശേഷിപ്പുകള്‍ അതിന്റെ നിഴലാണ്
ആ നിഴലാണ് എന്നെ മരണത്തില്‍ നിന്നും വേര്‍തിരിക്കുന്നത്
എന്‍റെ ചലനങ്ങളില്‍ പോലും തിരിച്ചറിയപെടുന്ന ഒന്നാണ് ആ മയക്കം
മരണം മയക്കം വിട്ടുണരുമ്പോള്‍ ഞാന്‍ നിത്യമായ ഉറക്കത്തിലേക്ക് കടക്കും
അന്നെന്റെ ഓര്‍മകള്‍ക്ക് കൂട്ടിരിക്കാന്‍ ആരുമുണ്ടാകില്ല
ഓര്‍മ്മകള്‍ എന്നോടൊപ്പം മരിക്കട്ടെ
എന്‍റെ ആത്മാവിനെ ചുറ്റും കൂടിയ ദയനീയതയുടെ കണ്ണുകള്‍
കൊത്തിവലിക്കുന്നു
ആ കണ്ണുകള്‍ എന്നെ ഒടുവില്‍ പച്ചമണ്ണില്‍ ആഴ്ത്തുംപോള്‍
നെടുവീര്‍പ്പുകള്‍ ആത്മാവിനെ ആലോരസപെടുത്തുന്നു
എനിക്ക് മുകളില്‍ ശേഷിക്കുന്ന പച്ചപ്പ്‌ 

എന്‍റെ കുഴിമാടത്തിനു തണലാണ്‌
ആ തണലിലാണ് എന്‍റെ ആത്മാവുറങ്ങുന്നത്

പ്രണയം

എന്‍റെ ഒട്ടിയവയറുകള്‍ ആഹാരത്തെ പ്രണയിക്കില്ല .
എന്‍റെ രക്തംവറ്റിയ ധമനികള്‍ ശേഷിക്കുന്ന
ജീവനെ പ്രണയിക്കില്ല ഇഴഞ്ഞു നീങ്ങുന്ന ഞാന്‍
ഈ ച്ചുട്ടുപഴുത്ത മണലിനെ പ്രണയിക്കില്ല .
ഒടിഞ്ഞു നുറുങ്ങുന്ന അസ്ഥികള്‍
ശേഷിക്കുന്ന വേദനയെ പ്രണയിക്കില്ല.
ഞാന്‍ ബലിനല്‍കിയ ഭൂതകാലം
ബാക്കിയുള്ള ആയുസിനെ പ്രണയിക്കുന്നില്ല
മരണം സത്യമായതുകൊണ്ട് അതിനെമാത്രം ......

എന്റെ ഗ്രാമം

എന്‍റെ ഗ്രാമമാണിന്നെന്‍റെ ഹൃദയം
അതിന്‍ സ്നേഹമാണിന്നെന്‍റെ ജീവന്‍
കരുണയാണെനിക്കെന്‍റെ ഗ്രാമം
മൂളും കവിതയാണിന്നെന്‍റെ സ്വപനം
നന്‍മകള്‍ വിളയുന്ന ദേശം
കണിക്കൊന്നകള്‍ പൂക്കുന്ന സ്വര്‍ഗം
കളകളം പാടുമാ തേനരുവി
എന്‍റെ ഗ്രാമത്തിന്‍ മണിക്കിലുക്കം
കുയിലുകള്‍ പാടുന്നൊരാല്‍മരത്തില്‍
കാറ്റുപല്ലവിപ്പാടി പതുങ്ങിനിന്നു
ആല്‍മരത്തിന്‍ചാരെ ക്കല്‍പ്പടവില്‍
ഏകനായ് ഞാനെന്നെ മറന്നിരുന്നു
കാറ്റ് കൂട്ടിനായി എന്നെ ഉരുമിനിന്നു
മിണ്ടാതെ തഴുകി കടന്നുപോയ്തെന്നലാ
പാടത്തിന്‍ മാറില്‍ മുത്തമിട്ടു
തിരനുരയുന്നൊരാ നെല്ലിന്‍ തലപ്പില്‍
സ്വര്‍ണ്ണക്കതിരുകള്‍ തിളങ്ങിനിന്നു
കതിരുകൊയ്യാന്‍വരും കാവളംപൈങ്കിളി
കാതോരംപാടി കടന്നുപോയി
കാമിനിഅവളെന്നെ കാണുവാന്‍വരുമെന്ന്
കിളി പാട്ടായ്ചൊല്ലി പറന്നുപോയി
കാട്ടു തക്കാളി ചേലെഴും പെണ്ണൊരുത്തി
മിണ്ടാതെ വന്നെന്‍റെ കണ്ണുപൊത്തി
കാച്ചിയ എണ്ണതന്‍ മാസ്മര ഗെന്ധത്തില്‍
ഞാനറിഞ്ഞവളെന്‍റെ തോഴിയെന്ന്
എന്നോട്ചേര്‍ന്നാ കല്‍പ്പടവില്‍
കളിവക്കൊന്നു ചൊല്ലി ചിരിക്കുമ്പോള്‍
മിന്നി മറയുന്നൊരാ അഴകെല്ലാം
പറയാതെ മെല്ലെ ഞാന്‍ കവര്‍ന്നെടുത്തു
അറിയാതവന്നൊരാ വെയില്‍മഴ
ഞങ്ങളില്‍ പ്രണയത്തെ മെല്ലെ നനയിച്ചു പോയ്
ആ മഴനനയാതെ കൈപിടിച്ചോടവേ
കൊക്കുരുമിയാ കിളികള്‍ പാടി
ഇതാണെന്റെഗ്രാമം എന്‍റെ സ്വപനത്തിലെ ഗ്രാമം

എന്‍റെ നിഴലില്‍

എന്‍റെ നിഴലിനു സുഗന്ധമുണ്ട്
എന്‍ ജീവരെക്തതിന്‍ തനിമയുണ്ട്
എന്നെ വെറുക്കാതെ എന്നെ മറക്കാതെ
പിന്തുടരുന്നൊരാ സ്നേഹമുണ്ട്
ഞാനൊന്നു തേങ്ങിയാല്‍ കണ്ണുനീരെന്‍നിഴല്‍
ആ കയ്യവിരനിലാല്‍ തൊട്ടെടുക്കും
എന്‍റെ വേദനകള്‍ക്ക് നല്ലവാക്കേകി
ശമനം നല്‍കിടും എന്റെ നിഴല്‍
കരുണയോടെന്നെയാ മാറോടുചേര്‍ത്തിട്ടു
കവിളിലായ് മെല്ലെ തലോടിനില്‍ക്കും
ഈ നിഴല്‍ എന്നോട് ചേര്‍ന്ന് നടന്നിട്ട്
കാലമൊരുപാട് ആയില്ലതോര്‍ക്കുക
നിഴലിനു മുന്നേ കൂടെ നടന്നവര്‍
എന്നെ തനിച്ചാക്കി ദുരേക്കുപോയ്
ആ നിഴല്‍ എന്നോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍
ഞാന്‍ എല്ലാം മറക്കുന്നു ഈലോകവും
കൊച്ചു പിണക്കങ്ങള്‍ തേങ്ങലുകള്‍
എന്നോടുകാട്ടുന്നോരാനിഴലിന്‍ -
പരിഭവ വാക്കുകള്‍ കേട്ടെന്റെ ഹൃദയം
പലപ്പോഴും കണ്ണീരിന്‍ വക്കിലെത്തും
എന്‍ മുഖം വാടുന്ന നിമിഷത്തിലെല്ലാം ഏറെ എന്നോടടുക്കുന്നു
എന്‍ ഹൃദയമായ് എന്‍ നിഴല്‍

ആദ്യരാത്രി

എന്‍റെ ആദ്യരാത്രി
ഇന്നീനിലാവെനിക്കന്ന്യമായി
കാറ്റ് വീശിതണുപ്പിക്കാന്‍ എത്തിയില്ല
രാപ്പാടിതന്‍പാട്ട് കേട്ടില്ല ഞാന്‍
രാപ്പുക്കള്‍ പൂത്തതറിഞ്ഞില്ല
വിശപ്പിന്നെന്നെ വിട്ടുപോയി
ശ്വാസം എന്നിലേക്കൊട്ടുമേ വന്നില്ല
ഒന്നനങ്ങാന്‍ കാഴിയാത്തവണ്ണം
ഇരുട്ടുമായ് എന്നെ ചേര്‍ത്തുവെച്ചു
ജീവിതങ്ങള്‍ എനിക്ക്മുകളില്‍ കിതച്ചുനീങ്ങി
ബന്ധങ്ങള്‍ എന്നെ വിട്ടകന്നു
എനിക്ക് കൂട്ടായ് അടിമണ്ണിന്‍ നനവും -
ചെറുതണുപ്പും
ഇവിടെ ഈ കുഴിമാടത്തില്‍ ഇന്നെന്‍റെ ആദ്യരാത്രി

പറയാന്‍ മറന്നത്

ഇടവഴികളില്‍ എനിക്കായ് മെല്ലെ നടന്നു നീ
ഇടറും നെഞ്ചുമായ് കണ്ണകലെ ഞാനും
ഇടവിടാതെ മനസാല്‍ തിരിഞ്ഞുനോക്കി
ഇമകളില്‍ നാണമൊളിപ്പിച്ചു നീ
കാര്‍ക്കൂന്തല്‍ കയ്യാല്‍ ഒതുക്കുവാന്‍ എന്നപോല്‍
കാമിനി നീയെന്നെ നോക്കിയില്ലേ
കണ്ണ് കണ്ണോടു പ്രണയം പറയുവാന്‍ അല്ലാതെ
കാതോരമോതുവാന്‍ ഞാന്‍ മറന്നു

എന്നിലേക്ക്‌

കറങ്ങിത്തിരിഞ്ഞു പറന്നു ഞാനെത്തുന്നത്
എന്റെ ജീര്‍ണ്ണതയ്ക്ക് മുകളില്‍
പറന്നുയര്‍ന്നു വിശ്രമിച്ചിടത്തൊക്കെയും
അതിന്‍റെ അംശങ്ങള്‍
കാഴ്ച്ചക്കാരെല്ലാം ശ്വസനനിയന്ത്രണം നടത്തുന്നു
അവര്‍ക്ക് പറയാന്‍ മറവേണം എന്നിലെ പൊയ്പ്പോയ-
സുഗന്ധത്തെ പറ്റി
ചിലര്‍പറയുന്നു നിന്നിലേക്ക്‌ മാത്രം നീ നോക്കുന്നതാണ്
നിന്‍റെ ജീര്‍ണ്ണതയ്ക്ക് കാരണമെന്ന്
നിനക്കും അവര്‍ക്ക് ഇടയിലുള്ള നിന്റെ ചെറുത്തുനില്‍പ്പാണ്-
കാരണമെന്ന് മറ്റു ചിലര്‍
ഒന്ന് ഞാന്‍ പറയട്ടെ ഇതാണ് ഞാന്‍
മണ്ണിനോട് പറ്റി കിടക്കുന്ന എന്‍റെ മറുവശം -
ഇതിലും ദ്രവിച്ചതാണ്
അവിടെയും എന്നെ ഇഷ്ടപ്പെടുന്നവര്‍
എന്നിലേക്ക്‌ അരിച്ചിറങ്ങുന്നുണ്ട്

ഞാന്‍

ഞാനെന്‍റെ മോഹങ്ങള്‍ ഉപേക്ഷിച്ചു
മൌനത്തിലേക്ക്‌ ആഴുന്നു.
ഇതൊരു തോല്‍വിയല്ല പകപോക്കലും
ഇന്നില്‍ ജീവിക്കാന്‍ എനിക്കാഗ്രഹമില്ല .
ഇനിയെന്‍റെ ജീവിതത്തില്‍ പകര്‍ത്തിയെഴുതാന്‍ ഒന്നുമില്ല .
ശൂന്യമാം എന്നിലേക്കാവാഹിക്കാന്‍ എന്നിലെ ഞാന്‍ മാത്രം.
പുകയുന്ന ചിന്തയും പടരുന്ന വേദനയും
പലവുരി ഞാന്‍ പറഞ്ഞതല്ലേ
പ്രണയം മനസ്സില്‍ ഇനിയശേഷമില്ല
നഷ്ട പ്രണയത്തിന്‍ കെട്ടഗന്ധം
കേട്ടാല്‍ ഇനിയും നിങ്ങള്‍ ചെടിച്ചുപോകും .
ഇനി ഞാന്‍ നിങ്ങള്‍ക്കൊപ്പമില്ല
പുറകോട്ടു ഞാന്‍ മെല്ലെ നടക്കുന്നു
അവശേഷിക്കുന്നൊരുതരി ജീവനുവേണ്ടി.
നിങ്ങള്‍ ചവിട്ടിമെതിച്ചുപോകുന്ന
ഓരോപുല്‍നാമ്പുകളും ഞാനെന്‍ കരങ്ങളാല്‍
ജീവവായുവിലേക്ക് ഉയര്‍ത്തുന്നു
നിങ്ങള്‍മുറിച്ച മരങ്ങള്‍തന്‍വടുക്കളില്‍
ഞാനെന്‍റെ ഹൃദയം ചേര്‍ക്കുന്നു

മൌനം

മൌനം വേര്‍പാടിന്റെ ചൂണ്ടുപലക
മൌനം വിഷാദത്തിന്റെ തീജ്വാല
മൌനം ആത്മാവിന്‍റെ നൊമ്പരം
മൌനം നോവുള്ള പ്രതികാരം
മൌനം മരണമെന്ന നിശബ്ദത .

ഇഷ്ട്ടം

ഞാന്‍ നട്ട ചെമ്പക ചെടിയില്‍ വിരിഞ്ഞൊരാ
ആദ്യത്തെ പൂവിന്നിറുത്തു നല്‍കാം
മാനം കാണാതെ ഞാനൊളിപ്പിച്ചോരാ
മയില്‍‌പ്പീലി തുമ്പൊന്നു നല്‍കിടാം ഞാന്‍
ചേമ്പിലതാളില്‍ കോരിയെടുത്തോരാ
മാനത്തുകണ്ണിയെ കൈമാറാം
അങ്ങിങ്ങു തട്ടി തെന്നിപ്പറക്കുമാ
അപ്പുപ്പന്താടിയെ പിന്തുടരാം
കൈകളില്‍ പൊട്ടിച്ചിഷ്ട്ടം തെളിയിക്കും
കുപ്പിവളത്തുണ്ട് ചേര്‍ത്തുവെയ്ക്കാം
ഇഷ്ട്ടമാണെന്ന് പറയാതെ ഞാന്‍ നിന്റെ
ഇഷ്ട്ടങ്ങള്‍ക്കൊപ്പo നടന്നുനീങ്ങാം
എല്ലാം നിനക്കായെന്‍ കൂട്ടുകാരി
നിന്‍റെ ഓര്‍മയില്‍ ഞാനിന്നു കൂട്ടുകൂടാം

ബാകിവെച്ചു പോകുന്നവ

നിങ്ങള്‍ ബാകിവെച്ചു പോകുന്ന സ്വപ്നങ്ങള്‍
ഇവിടെ ഈ ഭൂമിയില്‍ നിലനില്‍ക്കുന്നു.
അത് ഒരുപക്ഷെ എന്റെ സ്വപനങ്ങളുമായി
കൂടിക്കലര്‍ന്നു എന്റെ ഉറക്കം നഷ്ട്ടപെടുതിയേക്കാം
പാതിമയക്കത്തില്‍ നീ എന്നിലൂടെയും
ഞാന്‍ നിന്നിലൂടെയും കഥകള്‍ പറഞ്ഞുരസിക്കും

ജീവിതം എന്ന സമരമുഖം

ജീവിതം എന്ന സമരമുഖം.
നിലനില്‍പ്പിനും പിന്നെ കയ്യടക്കുവാനും
ഞാന്‍ തീര്‍ത്ത സമരമുഖം.
നേടിയതൊക്കയും നിലനിര്‍ത്തുവാന്‍
സമരസപ്പെടാതെ സമരം നടത്തിഞാന്‍
നിന്ന് സമയം കളയാനൊട്ടുമില്ലെനിക്കിന്നു.
ജീര്‍ണ്ണിച്ച വാക്കുകള്‍ ഉറക്കെ പറയാതെ
ഉറക്കച്ചടവോടെ സമരം വിളിച്ചു ഞാന്‍

വേര്‍പാട്

നിനക്ക് ഞാന്‍ മാത്രമേ ഉള്ളു ചിന്തയില്‍നിന്ന്
പെട്ടന്ന് ഞാന്‍ അരൂപിയാകുന്നു
ഒരു യാത്രപോലും പറയാനാകാതെ
ആത്മാവ് എന്ന പരിവേഷം ലഭിക്കുന്നു
നിന്റെനിലവിളി ഞാന്‍കാണുന്നു
തകര്‍ന്നുനുറുങ്ങിയ ആ ഹൃദയവും.
കുഞ്ഞുസ്വപ്നങ്ങളിലെ മാലാഖമാരെ കണ്ടുചിരിക്കുന്ന
എന്‍ കരുന്നിനെ എനിക്ക് കാണാം
എന്‍റെ കൊട്ടിയടയ്ക്കപ്പെട്ട സ്വപ്നങ്ങളില്‍
ആ മുഖം ഞാന്‍ വരച്ചെടുക്കാം
ഹൃദയത്തിന് പോലും അലിവുതോന്നാതെ ഞാന്‍
മടങ്ങിപ്പോകലിന്റെ സ്വപ്നങ്ങള്‍ എന്നില്‍
അവസാനിച്ചു
ഇരുണ്ട മേഘങ്ങള്‍ എന്റെ വഴിമുടക്കുന്നു
ചെറുകാറ്റിനൊപ്പം അരിച്ചിറങ്ങുന്ന-
ജലകണങ്ങളായി ഞാന്‍ നിന്‍റെ മിഴിതുടയ്ക്കാം
ഇപ്പോള്‍ പെയ്യുന്ന ആ മഴയിലേക്ക്‌
നീയൊന്നിറങ്ങിനില്‍ക്കു എന്‍റെകണ്ണുനീരാണത്
അതില്‍നനഞ്ഞു നീ മതിവരുവോളംകരയു.

മിഴിവാര്‍ന്നു തോരാതെ ഇനിയവള്‍
പക്ഷേ കാത്തിരിപ്പിനിയും കൂട്ടാണ്
ഒരുകാലൊച്ച അവള്‍ കാതോര്‍ക്കും
അവന്‍റെ ചലനമറ്റ രൂപം അവള്‍ക്കന്ന്യം
ഇടവഴിയിലെ ഒരു ഇലയനക്കം പോലും
അവളിലെ പ്രതീക്ഷയാണ്.

മരിച്ചവന്‍

കല്ലറകളിലേയ്ക്ക് ഞാന്‍ പോയത്
മറന്നുപോയ ആത്മാക്കളെ തേടിയാണ് .
ആഴ്ന്നിറങ്ങിയ വേരിനാല്‍
ചുറ്റിപ്പിണഞ്ഞിരിക്കുന്നു കല്ല്ഭിത്തികള്‍ക്കുള്ളില്‍
ആത്മാക്കള്‍ക്ക് വീണ്ടുംജനനം ഇല്ലായെന്നെനിക്കുറപ്പായി.
ശൂന്യതയുടെ അതിരുകള്‍ഭേദിക്കാന്‍ അവയ്ക്ക്ഭയമാണ്
ഇന്നിലേക്ക്‌ ഒരു തിരിച്ചുവരവ്‌ അവര്‍വെറുക്കുന്നു
വേരിലൂടെ ഒലിച്ചിറങ്ങുന്ന ജലകണങ്ങള്‍
പോയകാലത്തിലെ വേവിനാല്‍ ബാഷ്പമാകുന്നു
ഉണങ്ങിവരണ്ട അസ്ഥികള്‍ക്കൊപ്പം
അവരുടെ ചിന്തകള്‍,
കീഴ്പെട്ടുപോകുകയാണവിടെയെല്ലാം
നൊമ്പരങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും
വേരിനോളം ആഴംമില്ലാത്തതിനാല്‍.

നിങ്ങള്‍

ഒന്നുറക്കെ ചിരിച്ചപ്പോള്‍ നിങ്ങളെന്നെ ഭ്രാന്തനാക്കി
പുലഭ്യം പറഞ്ഞപ്പോള്‍ മുക്കുടിയനും
ഒന്നുകരഞ്ഞപ്പോള്‍ മനോരോഗിയും
എന്നാല്‍ പ്രണയിക്കാന്‍ ശ്രെമിച്ചപ്പോള്‍-
സദാചാരത്തിന്‍റെ തല്ലും
സിരകളില്‍ ലഹരി നിറച്ചു ബോധത്തിനും അബോധത്തിനും
ഇടയില്‍ എനിക്കീതെരുവിലൂടെ നടക്കണം.
എന്നെ കണ്ടു മുഖംതിരിക്കാത്തവരോട്
എനിക്ക് ചങ്ങാത്തം കൂടണം
ഈ മുഷിഞ്ഞ വസ്ത്രം തന്നവനോട് എനിക്ക് നന്ദിയില്ല
കാരണം എന്റെ നഗ്നതമറയ്ക്കാന്‍ അവനാണ് ആഗ്രഹം.
വിശന്നപ്പോള്‍ കൈനീട്ടിയത് ഞാനല്ല എന്നിലെ വിശപ്പാണ്
പക്ഷേ എനിക്ക് ലഹരി തരുന്നവരോട് കടപ്പാടുണ്ട് .
കാരണം അവരാണ് ജീവിതവും മരണവും തമ്മിലുള്ള ദൂരം-
കുറഞ്ഞത്‌ എന്നെ ഓര്‍മ്മിപ്പിക്കുന്നത് .
ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു സ്വപ്നങ്ങളേയും മനസുകളെയും വേർതിരിക്കുന്നത് നിലാവാണെന്ന്. പക്ഷേ നിലാവില്ലാത്ത രാത്രികളിലും ഞാൻ സ്വപ്നം കാണാറുണ്ട്‌ . ഇരുണ്ട രാത്രികളിലും എന്റെ മനസ്സിലേയ്ക്ക് സ്വപ്‌നങ്ങൾ അരിച്ചിറങ്ങും അപ്പോൾ എന്റെ ചിന്തകൾക്ക് കുളിരേകുന്നത് ആ തണുത്ത മണൽത്തിട്ടകളാകും . ഇന്നെനിക്കു കൂട്ടായ് ഒഴുകുന്ന പുഴയില്ല. വേവിന്റെ തീജ്വാല വറ്റിച്ച നോവിന്റെ വടുക്കൾ നിറഞ്ഞ നാടിന്റെ ഓർമ്മമാത്രം. എന്റ സ്വപ്നങ്ങൾക്ക് സഞ്ചാരതടസമായി ശിഖരങ്ങളിൽ നിറഞ്ഞ ഇലകളില്ല. ശേഷിപ്പുകൾക്കായി നിന്നിൽ അള്ളിപ്പിടിക്കുന്നൊരു ജീവനാടിമാത്രം . പെയ്തൊഴിയാനായ് കാർമേഘമല്ലത്‌. ഞാൻ കരിനിറച്ചോരെന്റെ ആകാശമാണ്. വറ്റിയ പുഴയുടെ മാറിൽ കമിഴ്ന്നു ഞാൻ പറ്റിക്കിടന്നു . സ്വഛ്ചന്ദ മായി നിന്നിലലിയാന്‍ ....
ദൈവം മരിച്ചവര്‍ക്കൊപ്പമാണ്.
കാരണം അവര്‍ ദൈവത്തെ പങ്കുവെയ്ക്കില്ല.
മരിച്ചവര്‍ ദൈവത്തോടൊപ്പമാണ്.
കാരണം അവര്‍ക്ക് ദൈവത്തില്‍ നിന്നും
അമിതപ്രതീക്ഷയില്ല.

പ്രണയം

നിനക്കും എനിയ്ക്കും തമ്മില്‍ എന്ത്
എന്‍റെ കാലഹരണപ്പെട്ട പ്രണയത്തിന്റെ
മുഷിഞ്ഞുനാറ്റത്തില്‍നിന്നു വേര്‍പെട്ടുപോകാന്‍
തിരഞ്ഞെടുത്ത വഴി ലളിതമായിരുന്നു നിനക്ക് .
നീ വരിഞ്ഞുമുറുക്കിയത് ഞാന്‍ ജീവിച്ചിരിക്കുന്നുവെന്ന്
എന്നെ വിശ്വസിപ്പിച്ചിരുന്ന നിന്നില്‍നിന്നും എന്നിലേയ്ക്ക്
പ്രവഹിച്ചിരുന്ന ചുടുനിശ്വാസങ്ങള്‍ ആയിരുന്നു.
പ്രണയം ചിലസമയങ്ങളില്‍ മറ്റേത് ലഹരിയേക്കാള്‍
മനസിനെ മത്തുപിടിപ്പിക്കും.
നിനക്കും എന്നോടുള്ളത് അതായിരുന്നു.
വരിഞ്ഞു കെട്ടപ്പെട്ടമുഖത്ത് എന്‍റെകണ്ണുകള്‍
അവസാനമായി പതിക്കുമ്പോഴും എന്നോടുള്ള നിന്‍റെ
സ്നേഹത്തിന്‍റെ അവശേഷിപ്പുകളുണ്ടായിരുന്നു.

കിനാവ്‌

കിനാവുകാണാന്‍ ഇരുട്ടിന്‍റെ മറവേണോ ?
ഉണര്‍ന്നിരുന്നു സ്വപനങ്ങള്‍ കാണാറുണ്ട് ഞാന്‍
പക്ഷെ രാക്കിനാവോളം തെളിമയില്ല അതിന്.
സ്വപ്നങ്ങളുടെ യാഥാര്‍ത്ഥ്യം തേടി അലയാറില്ല
ചിലത് മനസിനെഅലട്ടി ആദിവസം മുഴുവന്‍ പിന്തുടരും.
മറ്റുചിലത് ഉറക്കത്തോടൊപ്പം മറയുന്നു
ഓര്‍ത്തെടുക്കാന്‍ പറ്റാത്ത ഓര്‍മ്മകള്‍ തന്നിട്ട് .
എല്ലാ വികാരങ്ങളും സ്വപ്നത്തില്‍ വന്നുചേരാറുണ്ട്‌
ചിലതു കരയിക്കും പേടിപ്പെടുത്തും
സന്തോഷിപ്പിക്കും എല്ലാം ഒരു മാസ്മരികസങ്കല്പം.
ഇതൊക്കെയാണെങ്കിലും ഞാന്‍ കിനാവുകാണാറുണ്ട്‌
ഇരവിലും പകലിലും .

ഇടയലേഖനം

മുഖംതിരിച്ചു നില്‍ക്കുന്നു ഞാന്‍
വികാരങ്ങളെ ഗര്‍ഭംധരിച്ച് പിറവി കൊടുക്കാതെ
വെളുത്തകുപ്പായത്താല്‍ മൂടിവെച്ച
പ്രതിപുരുഷന്മാര്‍ക്ക് മുന്നില്‍.
എഴുതപ്പെട്ടവയെ വിളിച്ചുകൂവി കേള്‍വിക്കാരന്‍റെ
മുഖത്തുമിനീര്‍ തെറിപ്പിക്കാന്‍
തിളങ്ങുന്ന കുപ്പായങ്ങള്‍ ധരിക്കാറുണ്ട്
ആഴ്ചയില്‍ ഒരുനാള്‍ അവര്‍.
ഇടയലേഖനത്തിന്‍റെ പുളിപ്പ് മുണ്ടില്‍തുടച്ചു
നിശ്വാസത്തോടെ പടിയിറങ്ങുമ്പോള്‍
ഇരുന്നുറങ്ങിയ ക്ഷീണം കണ്ണിനെ വേട്ടയാടുന്നു.
ചൂടുചോരയുടെ ചൂര് വകഞ്ഞു ബലിനല്‍കാന്‍
വാങ്ങിയത് രണ്ടുകിലോ പോത്തിറച്ചി.
അവസാനതുള്ളിയും ഗ്ലാസിലിറ്റിച്ചു ചുണ്ട് തുടയ്ക്കുമ്പോള്‍
സംശയം ബാക്കി നിന്നത്
ഇടയലേഖനത്തെ പറ്റിയായിരുന്നു!!

നാടകം

ഞാന്‍ രാമനോടൊപ്പം കാടു കയറുകയാണ് ഒരു വനവാസം. ഭാര്യാവിരഹംഅനുഭവിക്കുന്ന ലക്ഷ്മണന് ഒന്ന് അയോദ്ധ്യവരെ പോകണമത്രേ.ഊര്‍മിളയുടെ ദുഖംലക്ഷ്മണനെ അത്രയ്ക്ക് തളര്‍ത്തിയിരുന്നു. അത് നടക്കേണ്ടതാണ് ലക്ഷ്മണും ഒരു മന്സില്ലേ ഞാന്‍ അറിഞ്ഞു ആമനസിന്‍റെവിങ്ങല്‍ ആദ്യം എന്റെ വാക്കുകള്‍ക്കു വിലതന്നില്ല ഒടുവില്‍ സമ്മതം മൂളി ലക്ഷ്മണന്‍ തിരികേനടന്നു. അത് ഒരുപക്ഷേ രാമനും ആഹ്രഹിച്ചിരുന്നു. സീതാദേവിയിലും ആ സന്തോഷം ഞാന്‍ കണ്ടു. പക്ഷെ എന്ത് വിശ്വാസത്തില്‍ അവരെന്നെ കൂടെകൂട്ടി എന്ന് എനിക്ക് മനസിലായില്ല. അവര്‍നടക്കുന്ന വഴികളില്‍ ഒരിലപോലും അനങ്ങിയിരുന്നില്ല. ഞാനോ കാടിളക്കിയും നടന്നു എന്റെ നടത്തത്തില്‍ കട്ടുമ്രിഗങ്ങള്‍ക്ക്പോലും പന്തികേട്‌ തോന്നി വന്‍ വൃക്ഷങ്ങളുടെ വേരുകള്‍ എന്‍റെ കാല്‍പാതത്തില്‍അമര്‍ന്നില്ലാതായി അരുവികള്‍എന്റെവരവില്‍ നിശ്ചലമായി ആകാശം കറുത്തിരുണ്ടു പേമാരിയായ് പെയ്തിറങ്ങി.പ്രകൃതിയുടെ ഈ മാറ്റംകണ്ടു അവരന്നെ സംശയകണ്ണുകളോടെ നോക്കി.
ഒടുവില്‍സീതാദേവിയെ എന്നെ ഏല്‍പ്പിച്ചു ആ മാനിനിനു പിന്നാലെ പോകുമ്പോള്‍ എന്നെ രാമന് വിശ്വാസം തീരെഇല്ലായിരുന്നു.
എങ്കിലും മനസില്ലാ മനസോടെ രാമന്‍പോയി .എന്റെ കാവല്‍മതിയാകുമോ എന്നതോന്നല്‍ സീതാദേവിയിലും ഉണ്ടെന്നു എനിക്കുറപ്പായി അല്‍പനേരത്തെ നിശബ്ധത്ക്ക് അവസാനമായി രാമന്റെ ഉച്ചത്തിലുള്ള കരച്ചില്‍കേട്ടു. എന്തുചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചു നിന്നു. ഇപ്പോള്‍ ഇവരെ രക്ഷിക്കാന്‍ ലക്ഷ്മണന്‍ തന്നെയായിരുന്നു വേണ്ടത്.
എന്റെ മനസില്‍ വല്ലാത്തഭീതി കടന്നുകൂടി ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു എനിക്കാവില്ല നിങ്ങളെ രെക്ഷിക്കാന്‍. ലക്ഷ്മണന്‍ തന്നെയാണ് വരേണ്ടത് എന്‍റെ എന്റെ ശബ്ദം അടങ്ങുന്നതിനു മുന്നേ ലക്ഷ്മണന്‍ അവിടെ എത്തി. ഞാന്‍ അത്ഭുതപെട്ടുപോയി. അങ്ങ് ഇവിടെ ഇത്ര പെട്ടന്ന് .
എനിക്കറിയാമായിരുന്നു ഇവരുടെ കാവലിനു ഞാന്‍ തന്നെ വേണമെന്ന് ഞാന്‍ ഏറ്റെടുത്തധവുത്യം പൂര്‍ത്തിയാക്കാതെ എനിക്ക് മടങ്ങാന്‍ പറ്റില്ല. ഇനി നിനക്ക്പോകാം നിന്റെവരവ് ഈ കാനനംപോലും ഇഷ്ട്ടപെടുന്നില്ല.
ലക്ഷ്മണന്‍ പറഞ്ഞത് സത്യമാണെങ്കിലും ആ വാക്കുകള്‍ എന്റെ ചങ്കില്‍കൂരമ്പുകള്‍ പോലെ തറച്ചുകയറി. വളരെ വിഷമത്തോടെയാണ് ഞാന്‍ രംഗംവിട്ടത്. ഞാന്‍ പിന്തിരിഞ്ഞു നടന്നു ഒരുമരത്തിന് മറവില്‍ ഒളിച്ചിരുന്നുനോക്കി ലക്ഷ്മണന്‍ എങ്ങനെ ഇവരെ രക്ഷിക്കും ഒന്ന് കാണണം .
ഒടുവില്‍ സീതദേവിയുടെ അപ്രിയത്തിനു പത്രമായി അവര്‍ക്ക്ചുറ്റും ഒരു വട്ടവും വരച്ചു സംശയാലുവിനെ പോലെ ലക്ഷ്മണന്‍ പോകുന്ന കാഴ്ച എനിക്ക് മറക്കാനായില്ല. ഇവരുടെ യാത്രയില്‍ നാലാമത് ഒരാള്‍ വേണ്ട.നാടക കളരിയുടെ വെളിയിലേക്ക് എന്നെ തള്ളി അവര്‍ വാതില്‍ വലിച്ചടച്ചു
ഞാന്‍ എനിക്കുവേണ്ടി എഴുതി പിടിപ്പിച്ചതെല്ലാം അവന്‍ സംവിധായകന്‍ വലിച്ചുകീറി എറിഞ്ഞു.അന്ന് തീരുമാനിച്ചു ഇനി ഞാന്‍ നാടകത്തില്‍ അഭിനയിക്കില്ല എന്ന് ....................

2015 മേയ് 16, ശനിയാഴ്‌ച

താഴ്വര

താഴ്വരകളില്‍ ഞാന്‍ തിരഞ്ഞത്
ജീവന്റെ നെടുവീര്‍പ്പുകള്‍പേറിയ തലയോട്ടികളാണ് .
ഉദയാസ്തമയങ്ങള്‍ ഏറെയുണ്ടെങ്കിലും
എന്നെന്നേക്കുമായി ഇരുട്ടില്‍ മറഞ്ഞവര്‍.
മോഹങ്ങള്‍ മോഹഭംഗങ്ങള്‍ ആയവര്‍.
ആഴ്ന്നിറങ്ങുന്ന മരണത്തിലും
പ്രതീക്ഷയുടെ കരങ്ങള്‍ തേടിയോര്‍.
സ്വപ്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചവര്‍.
രക്തംതളംകെട്ടികറുത്തമണ്ണില്‍ ഇന്നും തലയോട്ടികള്‍
പോയകാലത്തിന്റെ നൊമ്പരങ്ങള്‍പേറി
മുഖംപൂഴ്ത്തി ക്കിടക്കുന്നു.
ഒരുവെട്ടിപ്പിടിക്കലില്‍ എല്ലാംനഷ്ട്ടപ്പെട്ട ഏറെപ്പേരുടെ
വിഷാദം തളംകെട്ടിയ ഈ താഴ്വര.
ഇനി ഞാന്‍ ഇവിടെ ജീവിക്കും.
നിറഞ്ഞുനില്‍ക്കുന്ന നെടുവീര്‍പ്പുകള്‍
എന്റെ കാതുകളില്‍ അലയടിക്കുന്നുണ്ടിവിടെ.
ഇനിയെന്‍റെ ചിന്തകളില്‍ ഇവരുമുണ്ട്‌ ഇവരുടെ സ്വപ്നങ്ങളും...

വേര്‍പാട്

നിനക്കും എനിയ്ക്കും തമ്മില്‍ എന്ത്
എന്‍റെ കാലഹരണപ്പെട്ട പ്രണയത്തിന്റെ
മുഷിഞ്ഞുനാറ്റത്തില്‍നിന്നു വേര്‍പെട്ടുപോകാന്‍
തിരഞ്ഞെടുത്ത വഴി ലളിതമായിരുന്നു നിനക്ക് .
നീ വരിഞ്ഞുമുറുക്കിയത് ഞാന്‍ ജീവിച്ചിരിക്കുന്നുവെന്ന്
എന്നെ വിശ്വസിപ്പിച്ചിരുന്ന നിന്നില്‍നിന്നും എന്നിലേയ്ക്ക്
പ്രവഹിച്ചിരുന്ന ചുടുനിശ്വാസങ്ങള്‍ ആയിരുന്നു.
പ്രണയം ചിലസമയങ്ങളില്‍ മറ്റേത് ലഹരിയേക്കാള്‍
മനസിനെ മത്തുപിടിപ്പിക്കും.
നിനക്കും എന്നോടുള്ളത് അതായിരുന്നു.
വരിഞ്ഞു കെട്ടപ്പെട്ടമുഖത്ത് എന്‍റെകണ്ണുകള്‍
അവസാനമായി പതിക്കുമ്പോഴും എന്നോടുള്ള നിന്‍റെ
സ്നേഹത്തിന്‍റെ അവശേഷിപ്പുകളുണ്ടായിരുന്നു.

കാഴ്ചക്കാരന്‍

ആ നിലവിളി ഞാന്‍ കേട്ടത്
കാലപ്പഴക്കത്താല്‍ അടര്‍ന്നു വീഴാറായ
ഒരു കല്‍ക്കെട്ടിനപ്പുറത്തുനിന്നായിരുന്നു
അതിനാല്‍ ഞാനത് ചെവിക്കൊണ്ടില്ല.
പക്ഷെ എന്റെ കൈകള്‍ കല്‍മറയ്ക്കപ്പുറം
നീട്ടി അവസാനശ്വാസവും നിലയ്ക്കുന്ന
ഒന്നിന്‍റെ ചിത്രം പകര്‍ത്തി.
പിന്തിരിയുമ്പോള്‍ മറയും ഭേദിച്ച്
ഒഴുകിയെത്തിയ ചോരയില്‍
എന്റെ കാലുകള്‍ കുതിര്‍ന്നിരുന്നു.
അതുമെല്ലെ എന്നിലേയ്ക്ക് പടര്‍ന്നു കയറി
എന്റെ കൈകളിലൂടെ മിഴിവുള്ള
ഒരു ചിത്രമായ്‌ ഞാനത് പകര്‍ത്തിയത്
വഴിയാത്രക്കാര്‍ക്ക് മുന്നില്‍ .
ചിലര്‍ കണ്ണോടിച്ചു കടന്നുപോയി .
മറ്റുചിലര്‍ അതിനടിയില്‍ പലതും കോറിയിട്ടു .
ചിത്രത്തിന് മിഴിവുപോരെന്ന്
ചോരയ്ക്ക് നിറം പോരെന്നുംകുറേപേര്‍
വികാരാധിക്യത്താല്‍ പുലഭ്യം പറഞ്ഞു ഒരുകൂട്ടര്‍
മറ്റൊരുത്തന്‍ അതിനെ ഒരു കവിതയാക്കി.
ചിലര്‍ ആ ചിത്രം അടര്‍ത്തി പങ്കിട്ടെടുത്തു
പലവഴി പിരിഞ്ഞു.
ഇനിയവര്‍ ആ ചിത്രം പകര്‍ന്നു നല്കും
എന്‍റെ നിസ്സംഗത കാണാത്തവര്‍ക്കായി.
ഒടുവില്‍ ഞാനും കല്‍ക്കെട്ടുകള്‍ക്കപ്പുറം
ചിത്രമാകപ്പെട്ടവനും മാത്രം.
തച്ചുടയ്ക്കാന്‍ പറ്റാത്ത സാങ്കല്‍പ്പിക മതില്‍കെട്ടുകള്‍
സൃഷ്ടിച്ചത് ഞാനായിരുന്നു
മരണം പകര്‍ത്തിയത് എന്റെ കൈകളും
ചോരമണക്കുന്ന കൈകള്‍ വേര്‍പെട്ടിരുന്നെങ്കില്‍
എന്ന് ഞാന്‍ ആശിച്ചു.
ജീവിതം നഷ്ട്ടപ്പെട്ടവനെ ഉപേക്ഷിച്ചു
നഷ്ടപ്പെടുത്തിയവന്‍ എന്നെനോക്കി പല്ലിളിച്ചു -
നാളെ ഞാന്‍ ഈ മതില്‍കെട്ടിനപ്പുറം ചെല്ലുന്ന
നിമിഷമോര്‍ത്ത്...

ഇരുട്ട്

എന്‍റെ വാക്കുകളുടെ മുള്‍മുനയില്‍
നിന്‍റെ മൗനം ഉടഞ്ഞുവെങ്കില്‍.
നിന്‍റെ നേര്‍ത്ത നിശ്വാസങ്ങള്‍
സ്വപ്നഭംഗങ്ങളാല്‍ ദ്രവിച്ചതായിരുന്നു.
ജനല്‍ പ്രകാശങ്ങളില്‍നിന്നും നീ
ഒഴിഞ്ഞുമാറി ഇരുട്ടിന്‍റെ മറതേടി
നീ നിന്നിലേയ്ക്ക്തന്നെ ഉള്‍വലിഞ്ഞിരുന്നു .
എന്‍റെ ശബ്ദം നിന്നെ അലിയിച്ചില്ല
എന്‍റെസാമീപ്യംനിനക്കു നനുത്തതായിരുന്നില്ല.
എന്നേക്കാള്‍ ഏറെ നീ പ്രണയിച്ചത്
നിന്നെ പൊതിഞ്ഞിരുന്ന ഇരുട്ടിനെയായിരുന്നു.
എന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി

നൂലിഴകളാല്‍ നെയ്ത കുപ്പായത്തില്‍
നീ പോലും അറിയാതെ നിറഞ്ഞിരുന്നു.
എന്‍റെ പാദം നിലയ്ക്കുന്നിടത്തു
നിന്‍റെ ഹൃദയസ്പന്ദനം നേര്‍ത്തു നേര്‍ത്തുവന്നു
എന്നിലെ ദൂരം നീ ഏറെകൊതിച്ചിരുന്നു
ഇനി നിന്നിലേയ്ക്ക് ഒരു തിരിച്ചുവരവ്‌ ഉണ്ടാകില്ല
ഓര്‍മ്മകള്‍ക്ക് മുകളിലേയ്ക്ക് നിനക്ക് മറയായി
നീ തുന്നിത്തീര്‍ക്കുന്ന തൂവാലകള്‍ ഉണ്ട് .
ശത്രുവിന്‍റെ വാള്‍മുനയാല്‍ എന്‍റെ ഓര്‍മകളെ
നിന്‍റെ നിസ്സംഗതയ്ക്ക് മുന്നില്‍ ഹോമിക്കും.
യുദ്ധം ജയിക്കാനുള്ള മോഹവുമായി
ഇനിഞാന്‍ പോര്‍മുഖത്തേയ്ക്കു പോകില്ല
കാരണം എന്നില്‍നിന്നു നിന്നിലേയ്ക്കുള്ള ദൂരം തന്നെ

2015 മേയ് 15, വെള്ളിയാഴ്‌ച

എന്‍റെ രക്തം

എന്‍റെ കൈത്തണ്ടയില്‍ കൊത്തിയ
പേരിന്‍റെ ഉറവിടം നീഎന്തിനു തിരയുന്നു?
ഞാനുയര്‍ത്തുന്ന കൊടിയുടെ ചിഹ്നം
നീ എന്തിനു മറയ്ക്കുന്നു ?
എന്‍റെ വാക്കുകളെ നീ എന്തിനു ഭയക്കുന്നു ?
എന്‍റെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് നീ എന്തിനു
പതിയിരിക്കുന്നു.?
ഞാന്‍ കാടുകയറിയത് കൊന്നൊടുക്കാനല്ല
അവരോടൊപ്പം അവകാശങ്ങള്‍ നേടിയെടുക്കാനാണ്.
തലമുറകള്‍ ഏറെ താണ്ടിയിട്ടും അവര്‍ നേടിയത്
ഒട്ടിയവയറും പിതൃത്വം തിരയുന്ന കുരുന്നുകളും
ലഹരി മയക്കുന്ന കണ്ണുകളും മാത്രം.
നീ നിഷേധിക്കുന്നത് പുതിയ തലമുറകളുടെ
സൌഹൃദങ്ങളെ പെണ്ണിന്‍റെ ഉടല്‍വ്യതിയാനങ്ങളെ.
നീ ഞങ്ങളെ വേര്‍തിരിക്കുന്നത് മതത്തിന്‍റെ
നിറമുള്ള വസ്ത്രങ്ങള്‍ അണിയിച്ച്.
ഇനിയെന്‍റെ പ്രത്യയശാസ്ത്രങ്ങള്‍ കല്‍മറകള്‍
തീര്‍ത്ത ഇരുട്ടില്‍ ഞെരിഞ്ഞമരും
കാരണം ഞാന്‍ അവര്‍ക്കുമുന്നില്‍ കുറ്റവാളിയായി
പിടിക്കപെട്ടവനാണ്.
എങ്കിലും എനിക്ക് പറയാനുള്ളതും എന്റെ പ്രവര്‍ത്തിയും
നിങ്ങളിലെത്തിക്കും എന്‍റെ ചോരയിലൂടെ.